
തിരുവനന്തപുരം: കോവിഡ് വ്യാപനം കണക്കിലെടുത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ ഈ സീസണിൽ ഉത്സവാഘോഷം ഒഴിവാക്കാൻ തീരുമാനം.
പറ എടുക്കൽ, ആന എഴുന്നള്ളിപ്പ് ഒഴിവാക്കാനും നിർദേശം നൽകി. ക്ഷേത്രങ്ങളിൽ ആചാരപരമായ ചടങ്ങുകൾ മാത്രം നടത്താൻ ബോർഡ് ഉത്തരവിറക്കിയിട്ടുണ്ട്.
നിലവിൽ നിയന്ത്രണങ്ങളുടെ ഭാഗമായി 10 വയസ്സിന് താഴെയുള്ളവരെയും 65 വയസ്സിന് മുകളിലുള്ളവരെയും പ്രവേശിപ്പിക്കുന്നില്ല. കൂടാതെ, ക്ഷേത്രക്കുളത്തിലും ശ്രീകോവിലിലും കൗണ്ടറുകളിലും അടക്കം ഭക്തർക്ക് നിയന്ത്രണമുണ്ട്.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ആരാധനാലയങ്ങളടക്കം നിയന്ത്രണങ്ങൾ വരുത്തിയിട്ടുള്ളത്.






