
ഹേഗ്: കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനു പിന്നാലെ ബ്രിട്ടനില്‍ നിന്നുള്ള എല്ലാ യാത്രാ വിമാനങ്ങളും വിലക്കി നെതര്‍ലണ്ട്സ്. കൂടുതല്‍ പകര്‍ച്ചവ്യാധിയായ കൊറോണ വൈറസ് ആദ്യ കേസ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ബ്രിട്ടനില്‍ നിന്നുള്ള എല്ലാ യാത്രാ വിമാനങ്ങള്‍ക്ക് ഡച്ച് സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയത്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ബ്രിട്ടനില്‍ ഒരു ഭാഗത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ജനുവരി ഒന്ന് വരെ വിമാനങ്ങള്‍ക്ക് നെതര്‍ലണ്ട്സ് നിരോധനമേര്‍പ്പെടുത്തിയത്.
ദക്ഷിണ ബ്രിട്ടനിലാണ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. ഇത് കോവിഡ് വ്യാപനം വേഗത്തിലാക്കാന്‍ ഇടയാക്കിയേക്കുമെന്ന ആശങ്കയുയര്‍ത്തുന്നുവെന്നും ബ്രിട്ടന് ആരോഗ്യമന്ത്രലയം വ്യക്തമാക്കിയിരുന്നു.






