
തിരുവനന്തപുരം: ഷിഗെല്ല രോഗവ്യാപനമുണ്ടായ സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണമെന്നും മന്ത്രി അറിയിച്ചു.
കൈകള്‍ സോപ്പിട്ട് കഴുകണം, തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം, കിണറുകള്‍ സൂപ്പര്‍ ക്ലോറിനേഷന് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ഷിഗെല്ല രോഗം പടരാതിരിക്കന് വീടുകള്‍ കയറിയുളള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് ഷിഗെല്ല രോഗവ്യാപനമുണ്ടായത് വെള്ളത്തിലുടെയെന്ന് പ്രാഥമിക പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന് വിഭാഗമാണ് പരിശോധനയ്ക്ക് ശേഷം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ ബാക്ടീരിയ എങ്ങനെ എത്തിയെന്നത് ഇതുവരെ കണ്ടെത്താനായിട്ടില്ല. പനി, വയറുവേദന എന്നിവയാണ് പ്രധാന ഷിഗെല്ല രോഗത്തിന്റെ ലക്ഷണങ്ങള്‍.






