ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

വോട്ടിന്‌ നോട്ടും സാരിയും; വിവാദച്ചൂടില്‍ പാലക്കാട്‌

Authored by സ്വന്തം ലേഖകന്‍ | Last updated: 08 Apr 2026, 11:49 PM | 1 min read

Print
Currency and saree for votes; Palakkad in the heat of controversy
പാലക്കാട്‌: എന്‍.ഡി.എ. സ്‌ഥാനാര്‍ഥിയായി ശോഭാ സുരേന്ദ്രന്‍ ശക്‌തമായ മത്സരം കാഴ്‌ചവയ്‌ക്കുന്ന പാലക്കാട്‌ മണ്ഡലത്തില്‍ വോട്ടര്‍മാര്‍ക്കു ബി.ജെ.പി. പണവും സാരിയും വിതരണം ചെയ്‌തെന്ന്‌ ആരോപണം. ഇതുസംബന്ധിച്ച ദൃശ്യങ്ങള്‍ കോണ്‍ഗ്രസ്‌ പുറത്തുവിട്ടു.

ഇന്നലെ രാവിലെ പതിനൊന്നോടെ കണ്ണാടി പഞ്ചായത്ത്‌ 16-ാം വാര്‍ഡ്‌ തരുവാക്കുറിശി പടിഞ്ഞാറേമുറി വീട്ടില്‍ ദേവു എന്ന വയോധികയ്‌ക്ക്‌ ശോഭാ സുരേന്ദ്രനൊപ്പം വന്നവര്‍ 5000 രൂപ നല്‍കിയെന്നാണ്‌ കോണ്‍ഗ്രസിന്റെ ആരോപണം. തരുവകുറിശിയിലെ ഒരു മരണവീട്ടിലേക്ക്‌ മൂന്ന്‌ കാറുകളിലായാണ്‌ ശോഭയും എന്‍.ഡി.എ. പ്രവര്‍ത്തകരും എത്തിയത്‌. മടങ്ങുമ്പോള്‍ അയല്‍വീട്ടിലെ ദേവുവിനെ കണ്ട്‌ സംസാരിച്ചു. ക്രീം കളര്‍ വസ്‌ത്രം ധരിച്ച ഒരു സ്‌ത്രീ ദേവുവിനെ സമീപിച്ച്‌ കൈയില്‍ പണം നല്‍കുന്ന ദൃശ്യങ്ങളാണ്‌ പ്രചരിക്കുന്നത്‌. ഈ സ്‌ത്രീ റോഡില്‍ നിര്‍ത്തിയിട്ട ബി.ജെ.പി. പ്രചാരണവാഹനങ്ങള്‍ക്കു സമീപത്തുകൂടി നടന്നുനീങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്‌. തുടര്‍ന്ന്‌, ദൃശ്യം പകര്‍ത്തിയവര്‍ ശോഭയുടെ വാഹനത്തെ പിന്തുടര്‍ന്നെത്തി. പണം നല്‍കിയെന്നാരോപിച്ച്‌ തര്‍ക്കമുണ്ടായി. ദൃശ്യങ്ങളില്‍ ശോഭയ്‌ക്കൊപ്പം മുന്‍ നഗരസഭാധ്യക്ഷ പ്രമീള ശശിധരനുമുണ്ട്‌. കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ചിത്രീകരിച്ച ദൃശ്യങ്ങളില്‍ വയോധികയും പണം നല്‍കുന്ന സ്‌ത്രീയും പുറംതിരിഞ്ഞ്‌ നില്‍ക്കുന്നതാണുള്ളത്‌. പിരായിരി കല്ലേക്കാട്‌ ഭാഗത്ത്‌ കഴിഞ്ഞദിവസങ്ങളില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ വീടുകളിലെത്തി സാരി വിതരണം ചെയ്‌തയായും ആരോപണമുണ്ട്‌. എന്‍.ഡി.എ. സ്‌ഥാനാര്‍ഥി വോട്ടര്‍മാര്‍ക്ക്‌ പണം നല്‍കി തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച്‌ യു.ഡി.എഫ്‌. ചീഫ്‌ ഇലക്‌ഷന്‍ ഏജന്റ്‌ സി. ബാലന്‍ ജില്ലാ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ക്കു പരാതി നല്‍കി. കമ്മിഷന്‍ പാലക്കാട്‌ ജില്ലാ കലക്‌ടറോട്‌ റിപ്പോര്‍ട്ട്‌ തേടി.

Tags

  • latest news

About Author:

Author photo

സ്വന്തം ലേഖകന്‍

ബന്ധപ്പെട്ട വാർത്തകൾ

വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും ഭീകരവാദമില്ലെന്നാണ് പറയുന്നത് ; പ്രതികരിച്ച് അമ്പലപ്പുഴ സ്ഥാനാര്‍ത്ഥി ജി സുധാകരന്‍

വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും ഭീകരവാദമില്ലെന്നാണ് പറയുന്നത് ; പ്രതികരിച്ച് അമ്പലപ്പുഴ സ്ഥാനാര്‍ത്ഥി ജി സുധാകരന്‍

പാലക്കാടിനെ ഭീകരവാദ ഹബ്ബാക്കാന്‍ ശ്രമം ; പണമിടപാട്  ആരോപണങ്ങള്‍ തള്ളി ശോഭ സുരേന്ദ്രന്‍

പാലക്കാടിനെ ഭീകരവാദ ഹബ്ബാക്കാന്‍ ശ്രമം ; പണമിടപാട് ആരോപണങ്ങള്‍ തള്ളി ശോഭ സുരേന്ദ്രന്‍

ശക്തരായ സ്ഥാനാര്‍ത്ഥികളെ കാണുമ്പോള്‍ പേടി ; ശോഭ സുരേന്ദ്രനെതിരെയുള്ളത് ആസൂത്രിതമായ വ്യക്തിഹത്യ: സുരേഷ് ഗോപി

ശക്തരായ സ്ഥാനാര്‍ത്ഥികളെ കാണുമ്പോള്‍ പേടി ; ശോഭ സുരേന്ദ്രനെതിരെയുള്ളത് ആസൂത്രിതമായ വ്യക്തിഹത്യ: സുരേഷ് ഗോപി

കേരളത്തില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു ; സംസ്ഥാനത്ത് കനത്ത പോളിംഗ് ; രണ്ടുമണിക്കൂറിനിടെ 16 ശതമാനമായി

കേരളത്തില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു ; സംസ്ഥാനത്ത് കനത്ത പോളിംഗ് ; രണ്ടുമണിക്കൂറിനിടെ 16 ശതമാനമായി

വികസനത്തിന് ഇടവേള വരതുതെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നെന്ന് മുഖ്യമന്ത്രി ; 100 സീറ്റ് നേടുമെന്ന് പ്രതിപക്ഷനേതാവ്

വികസനത്തിന് ഇടവേള വരതുതെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നെന്ന് മുഖ്യമന്ത്രി ; 100 സീറ്റ് നേടുമെന്ന് പ്രതിപക്ഷനേതാവ്

കേരളം വോട്ടിംഗ് തുടങ്ങി, ബൂത്തുകളില്‍ നീണ്ട ക്യൂ ; പ്രമുഖരില്‍ മുഖ്യമന്ത്രിയും സുരേഷ്‌ഗോപിയും മോഹന്‍ലാലും

കേരളം വോട്ടിംഗ് തുടങ്ങി, ബൂത്തുകളില്‍ നീണ്ട ക്യൂ ; പ്രമുഖരില്‍ മുഖ്യമന്ത്രിയും സുരേഷ്‌ഗോപിയും മോഹന്‍ലാലും