
ഇന്ന് വ്യാഴം ശനി മഹാസംഗമ ദിവസം. ഇനി ഇത്തരത്തിൽ ഒരു കാഴ്ചക്കായി 60 വര്‍ഷം കാത്തിരിക്കണം, അത് 2080 മാര്‍ച്ചിൽ ആകും. 794 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്നു ആകാശത്തു ഈ കാഴ്ച ഒരുങ്ങുന്നത്.
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴവും രണ്ടാം സ്ഥാനമുള്ള ശനിയും ഭൂമിയുടെ നേര്‍രേഖയില്‍ ദൃശ്യമാകും. ഇത് ഇന്ന് നഗ്ന നേത്രങ്ങൾകൊണ്ട് കാണാനാകും. ഭൂമിയില്‍നിന്ന് നോക്കുമ്പോള്‍ അവ ഇരട്ടഗ്രഹം പോലെ ദൃശ്യമാവും.
ഭൂമിയുടെയും വ്യാഴത്തിന്റെയും ശനിയുടെയും പാതകള്‍ തമ്മിലുള്ള ചരിവ് കാരണം അവ പലപ്പോഴും ഒരു നേര്‍രേഖയില്‍ വരുകയില്ല. എന്നാൽ, ഇന്ന് തെക്കുപടിഞ്ഞാറന്‍ മാനം നന്നായി കാണാവുന്ന അധികം വെളിച്ചമില്ലാത്ത സ്ഥലത്ത് സൂര്യാസ്തമയത്തോടെ എത്തിച്ചേര്‍ന്നാല്‍ കാഴ്ച നന്നായി ആസ്വദിക്കാമെന്ന് അമെച്ചര്‍ വാനനിരീക്ഷകന്‍ സുരേന്ദ്രന് പുന്നശ്ശേരി പറഞ്ഞു.
അവസാനമായി വ്യാഴവും ശനിയും ഏറ്റവും അടുത്തുവന്ന് ഭൂമിയില്‍ നിന്ന് ദൃശ്യമായത് 1226-ലാണ്. 1623-ല്‍ ഇതുപോലെ ഇരുഗ്രഹങ്ങളും അടുത്തുവന്നിരുന്നെങ്കിലും ശനി സൂര്യന് സമീപം വന്നതിനാല്‍ ഭൂമിയില്‍ ദൃശ്യമായിരുന്നില്ല






