
സൗത്ത് ലണ്ടന്‍: ആകാശം സ്വപ്നം കണ്ട് പ്രാണവായുവിനു വേണ്ടി പിടഞ്ഞ മകള്‍ക്കു നീതി ലഭിക്കാന്‍ ആ അമ്മ പോരാടിയത് ഏഴു വര്‍ഷം. എല്ല അഡൂ കിസി ഡെബ്ര എന്ന ആ ഒന്‍പതു വയസ്സുകാരിക്ക് ഒരു പൈലറ്റാവാനായിരുന്നു ആഗ്രഹം. എന്നാല്‍ വായൂ മലിനീകരണം ആ കുരുന്നിന്റെ മോഹങ്ങള്‍ക്ക് വിരാമം കുറിച്ചു.
സൗത്ത് ലണ്ടനിലുള്ള ലെവിഷാമിലാണ് എല്ലയും കുടുംബവും താമസിക്കുനന്ത്. വീടിനടുത്ത് അനധികൃതമായ വായുമലിനീകരണമുണ്ടായതുമൂലം വിഷമയവും നൈട്രജന്‍ ഡയോക്സൈഡ് കലര്‍ന്നതുമായ വായു ദിവസേന ശ്വസിക്കേണ്ടി വരുന്നതിനാലാണ് എല്ല മരണപ്പെട്ടത്. ശ്വാസ തടസ്സം നേരിട്ടതിനെത്തുടര്‍ന്ന് കുട്ടി ഏറെ നാള് ചികിത്സയില്‍ തുടര്‍ന്നു. ഒടുക്കം അവള് മരണത്തിനു കീഴടങ്ങി.
മകളുടെ മരണം വായൂ മലിനീകരണത്തിലൂടെ സംഭവിച്ചതാണോ എന്ന സംശയമാണ് എല്ലയുടെ അമ്മ റോസാ മുണ്ടയെ കോടതിയില്‍ എത്തിച്ചത്. മകള്‍ക്കു നീതി കിട്ടണമെന്ന് ഉറച്ചു പറഞ്ഞ ആ അമ്മ 2013-ല്‍ കേസുമായി മുന്നോട്ടു പോയി. അത് അനുകൂല വിധി നേടിയെടുക്കാന്‍ സഹായിച്ചെങ്കിലും 2014-ലെ പ്രാധമിക വിധി ഹൈക്കോടതി പിന്നീട് റദ്ദാക്കിയിരുന്നു. എന്നാല്‍ പിന്നീടു നടന്ന നിയമ പോരാട്ടത്തില്‍ നീതി ദേവത ആ അമ്മയ്ക്കൊപ്പം നിന്നു.
ഒരു പക്ഷെ യു.കെ.യുടെ ചരിത്രത്തിലേതെന്നല്ല ലോകത്തലേ തന്നെ ആദ്യത്തെ വിധിയാവും ഇത്. ഇതുപ്രകാരം മലിനമായ വായു മരണകാരണമായി ചൂണ്ടിക്കാണിക്കപ്പെടുകയും മരണ സര്‍ട്ടിഫിക്കറ്റില്‍ വരെ രേഖപ്പെടുത്തുകയും ചെയ്യും. പ്രതിവര്‍ഷം 40,000 മരണങ്ങള്‍ക്ക് വായു മലിനീകരണം കാരണമാണെന്ന്് പറയുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ച എല്ലയുടെ വിചാരണ അവസാനിക്കുന്നതു വരെ, മരണ സര്‍ട്ടിഫിക്കറ്റില്‍ ഇത് ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നില്ല. എന്നാലിപ്പോള്‍ വായുവും മരണകാരണത്തിലൊന്നായി രേഖകളില്‍ ചേര്‍ക്കപ്പെടും.
മകള നെഷ്ടപ്പെട്ടതില് തളര്‍ന്നുപോയ ആ മാതാപിതാക്കള്‍ക്കു ഊര്‍ജ്ജമായത് ഈ ദുര്‍വിധി മറ്റു കുഞ്ഞുങ്ങള്ക്കുണ്ടാവരുതെന്ന ചിന്തയാണ്. ശുദ്ധവായു മനുഷ്യന്റെ അവകാമാണെന്ന് റോസ മുണ്ട വാദിച്ചു. മകള്‍ക്കു വേണ്ടി അമ്മ നടത്തിയ പോരാട്ടത്തിന് പിന്തുണയറിയിച്ച് നിരവധി പ്രമുഖര്‍ രംഗത്തു വന്നിരുന്നു. വിധി വന്നപ്പോള്‍ എല്ലാവരുടേയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയുകയാണ് ആ അമ്മ.






