
മലപ്പുറം: മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് തീരുമാനം. ഇതിനായി എംപി സ്ഥാനം രാജിവയ്ക്കും.
കുഞ്ഞാലിക്കുട്ടിയും , എംകെ മുനീറും തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് നീക്കം. താന്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് എതതുന്നത് പാര്‍ട്ടി തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിക്കുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം.






