
കോഴിക്കോട് : കോഴിക്കോട് രണ്ടു കിണറുകളിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടതായി പ്രാഥമിക വിവരം. മായനാട് കോട്ടാംപറമ്പ് ഭാഗത്തെ കിണറുകളിലാണ് ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയത്. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ നിന്നുള്ളവർ ഇന്നലെയും പ്രദേശത്ത് പരിശോധന നടത്തി.
ജില്ലയിൽ 9 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കോട്ടാംപറമ്പ് പ്രദേശത്ത് ഷിഗെല്ല ലക്ഷണങ്ങളോടെ 39 പേർ വീടുകളിൽ ചികിത്സയിലുണ്ട്.
കോർപറേഷനും എൻഎച്ച്എമ്മും ചേർന്ന് ഇന്നു രാവിലെ 10ന് കോട്ടാംപറമ്പിൽ തുടർ മെഡിക്കൽ ക്യാംപ് നടത്തുമെന്നു അറിയിച്ചിട്ടുണ്ട്.






