
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ എല്ലാ ഓർഡിനറി സർവീസുകളിൽ ടിക്കറ്റ് നിരക്ക് കുറക്കാൻ തീരുമാനം. കൂടുതൽ ആളുകളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിരക്ക് കുറക്കുന്നത്.
ഓർഡിനറി സർവീസുകളിൽ 47.9 കിലോമീറ്റർ വരെ ദൂരത്തേക്ക്, ടിക്കറ്റ് നിരക്കായ 49 രൂപ വരെയുള്ള ടിക്കറ്റുകളിൽ ഈടാക്കിയിരുന്ന സെസ് തുക ഒഴിവാക്കി. കെഎസ്ആർടിസി എംഡിയുടെ ആവശ്യം അനുസരിച്ചാണ് സെസ് ഒഴിവാക്കിയതായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.
ആറ് മാസത്തേക്കാണ് നിരക്ക് കുറക്കുന്നത്. ബസ്ചാർജ് വർധനയ്ക്കു ശേഷം സെസ് ഇനത്തിൽ 6.49 ലക്ഷം രൂപ കെഎസ്ആർടിസിക്കു ലഭിച്ചിരുന്നു. എന്നാൽ, ഈ വരുമാന നഷ്ടം ടിക്കറ്റ് നിരക്ക് കുറയ്ക്കുമ്പോൾ കൂടുതൽ യാത്രക്കാരെ ബസുകളിൽ യാത്ര ചെയ്യാൻ അനുവദിക്കുന്നതിലൂടെ നികത്തുവാൻ കഴിയുമെന്ന് സിഎംഡി അഭിപ്രായപ്പെടുന്നു.






