
ബീജിങ്ങ്: പുതിയ കൊറോണ വൈറസ് വകഭേദം കണ്ടെത്തിയതിന് പിന്നാലെ ബ്രിട്ടനില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും വിലക്കി ചൈന. ബ്രിട്ടനില്‍ നിന്ന് ചൈനയിലേയ്ക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളുമാണ് മറ്റ് ലോക രാജ്യങ്ങള്‍ക്ക് പുറമെ ചൈനയും വിലക്കിയിരിക്കുന്നത്.
രാജ്യത്തിനുള്ളിലെ കൊറോണ വൈറസ് വ്യാപനം ചൈന വലിയ തോതില്‍ പ്രതിരോധിക്കുമ്പോള്‍ 'പുറത്തു നിന്നെത്തുന്ന' കോവിഡ് കേസുകളാണ് ചൈനലിയും ഭീഷണിയുയര്‍ത്തുന്നത്.
വൈറസിന്റെ അസാധാരണ സ്വഭാവവും അതിന്റെ അതിവേഗത്തിലുള്ള വ്യാപനവും കണക്കിലെടുത്ത് ചൈനയും യുകെയും തമ്മിലുള്ള വിമാന സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവെയ്ക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ അറിയിച്ചു.
ബ്രിട്ടനില്‍ പുതിയ കൊറോണ വൈറസ് വകഭേദം കണ്ടെത്തിയതിന് പിന്നാലെ അയര്‍ലണ്ട്, ജര്‍മ്മനി, ഇറ്റലി, നെതര്‍ലണ്ട്സ്, ബല്‍ജിയം എന്നീ രാജ്യങ്ങളില്‍ ബ്രിട്ടനില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. തുര്‍ക്കി, കാനഡയും അനിശ്ചിതകാലത്തേക്ക് ബ്രിട്ടനില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തി. ഇന്ത്യയും യുകെയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിയിരുന്നു.






