കൊല്‍ക്കത്ത: വരാനിരിക്കുന്ന പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികളുമായി സഖ്യത്തില്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
'പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ കക്ഷികളുമായി തിരഞ്ഞെടുപ്പ് സഖ്യത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഔദ്യോഗികമായി ഇന്ന് അംഗീകാരം നല്കി' അധിര്‍ ചൗധരി ട്വിറ്ററില്‍ പറുന്നു. സിപിഎം പോളിറ്റ് ബ്യൂറോ നേരത്തെ തന്നെ കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് അംഗീകാരം നല്‍കിയിരുന്നു.
2016 ല്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശം കേന്ദ്ര നേതൃത്വം അംഗീകരിച്ചിരുന്നില്ല. പശ്ചിമ ബംഗാളിന് പുറമെ കേരളം, തമിഴ്നാട്, അസ്സം, പുതുച്ചേരി എന്നിവിടങ്ങളിലും അടുത്തവര്‍ഷം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കും.

Comments