ദുബൈ: വിവധ രാജ്യങ്ങളില്‍ കോവിഡിന്റെ വകഭേദം റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലും രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ച സാഹചര്യത്തിലും ദുബൈയില്‍ നിന്നുള്ള ചില വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ചു. ദുബൈയില്‍ നിന്ന് കേരളത്തിലേക്കും മറ്റും പുറപ്പടേണ്ട ചില സര്‍വീസുകള്‍ റാസല്‍ഖൈമയിലേക്കാണ് പുനഃക്രമീകരിച്ചത്. മാറ്റങ്ങള്‍ യാത്രക്കാരെ നേരിട്ട് അറിയിക്കുമെന്ന് എയര്‍ലൈനുകള്‍ വ്യക്തമാക്കി.
എയര്‍ ഇന്ത്യ എക്സപ്രസ്, സ്പൈസ്ജെറ്റ് എന്നിവയുടെ സര്‍വീസുകളില്‍ ചിലാതാണ് റാസല്‍ഖൈമയിലേക്ക് പുറപ്പെട്ടത്. ദുബൈയില്‍ നിന്ന് പുറപ്പെടേണ്ട കൊച്ചി, കോഴിക്കോട്, മംഗളൂരു സര്‍വീസുകളാണ് റാസല്‍ഖൈമയിലേക്ക് പുനഃക്രമീകരിച്ചത്. യാത്രക്കാര്‍ക്കായി അബുദാബി, ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്ന് പ്രത്യേക ബസ് സര്‍വീസുകളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സ്പൈസ്ജെറ്റ് അധികൃതര്‍ അറിയിച്ചു.
എന്നാല്‍ യാത്രയ്ക്ക് മുന്‍പ് ട്രാവല്‍ ഏജന്‍സിയുമായോ എയര്‍ലൈന്‍ ഓഫീസുമായോ ഇക്കാര്യത്തില്‍ ഉറപ്പ് വരുത്തണം. വെള്ളിയാഴ്ച സ്പൈസ്ജെറ്റിന്റെ ചില സര്‍വീസുകള്‍ റാസല്ഡഖൈമയില് നിന്നാണ് പുറപ്പെടുന്നതെന്ന് വിമാന കമ്പനി വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.

Comments