
ഔറംഗാബാദ്: ഒറ്റ പ്രസവത്തില് അഞ്ചു കുഞ്ഞുങ്ങള്ക്കു ജന്മം നല്കിയിരിക്കുകയാണ് സമൃദ്ധി-സിദ്ധാര്ത്ഥ് കടുവാ ഇണകള്. ഔറംഗാബാദ് മൃഗശാലയില് നിന്നാണ് ഈ കൗതുകമുണര്ത്തുന്ന കാഴ്ച. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നതായി മൃഘശാല അധികൃതര് അറിയിച്ചു.
ഒറ്റ പ്രസവത്തില് തന്നെ അഞ്ച് കടുവ കുഞ്ഞുങ്ങളെ ലഭിക്കുക എന്നത് ഏറെ കൗതുകകരമായ കാഴ്ചയാണ്. സിസടിവി ദൃശ്യങ്ങളിലൂടെ അമ്മയേയും കുഞ്ഞുങ്ങളേയും നിരീക്ഷിക്കുകയാണ് മൃഗശാല അധികൃതര്. മഞ്ഞുകാലമായതിനാല് കുഞ്ഞുങ്ങള്ക്ക് തണുപ്പിനെ അതിജീവിക്കാന് പിരത്യേക സംവിധാനങ്ങള് കൂട്ടിനുള്ളില് ഒരുക്കിയിട്ടുണ്ട്.
2016-ല് ഇതേ ജോഡികള് ഒരു ആണ് കുഞ്ഞിനും രണ്ട് പെണ്കുഞ്ഞുങ്ങള്ക്കും ജന്മം നല്കിയിരുന്നു. കഴിഞ്ഞ വര്ഷം ഏപ്രിലില് ഒരു ആണ് കുഞ്ഞ് കടുവയ്ക്കും മൂന്ന് പെണ് കുഞ്ഞുങ്ങള്ക്കും സമൃദ്ധി ജന്മം നല്കി.







Comments