
കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന് പിന്തുണയുമായി സമസ്ത. പോരായ്മയുണ്ടെങ്കിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങൡ സംതൃപ്തിയെന്ന് സമസ്ത മുഷാവറ അംഗം ഉമര്‍ ഫൈസി പ്രതികരച്ചു. മതരാഷ്ട്രവാദം ഉന്നയിക്കുന്നവരാണ് ജമഅെത്ത ഇസ്ലാമിയെന്നും സമസ്ത ഇതിന് എതിരാണെന്നും അദേഹം പറഞ്ഞു. മുസ്ലീം സമുദായത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നാണ് സമസ്ത ആഗ്രഹിക്കുന്നത്.
കോഴിക്കോട് നടക്കുന്ന മുഖ്യമന്ത്രിയുടെ കേരളപര്യടനപരിപാടിയില്‍ നിന്ന് ജമഅത്തെ ഇസ്ലാമിയെ ഒഴിവാക്കിയ നിലപാടിനെ പിന്തുണയ്ക്കുന്നുവെന്നും അദേഹം വ്യക്തമാക്കി. ജമാഅത്തെ ഇസ്ലാമിക്ക് പുറമേ എസ്ഡിപിഐയെയും പരിപാടിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. അതേസമയം ലീഗുമായി അടുപ്പമുള്ള ഇകെ സുന്നി മുജാഹിദ് വിഭാഗങ്ങളുടെ നേതാക്കളെ യോഗത്തിന് ക്ഷണിച്ചു.






