
തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായുള്ള ചര്‍ച്ചയില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം. തിരഞ്ഞെടുപ്പിന് വേണ്ട മുന്നൊരുക്കങ്ങളുണ്ടായില്ല. പ്രചരണത്തെ സാമ്പത്തിക പ്രതിസന്ധി ബാധിച്ചു. പ്രചരണത്തിനാവശ്യമായ സാമഗ്രികള്‍ എത്തിക്കാന്‍ നേതൃത്വം പരാജയപ്പെട്ടു. സമുദായിക സാമുഹിക സംഘടനകളുമായി ചര്‍ച്ചകള്‍ നടന്നില്ല. വോട്ട് ചേര്‍ച്ച തടയാനോ തിരിച്ചറിയാനോ നേതൃത്വത്തിന് സാധിച്ചില്ല തുടങ്ങിയ വിമര്‍ശനങ്ങളാണുയര്‍ന്നത്.
വെല്‍ഫെയര്‍ പാര്ട്ടിയുമാുള്ള പരസ്യ ചര്‍ച്ചകളും ഗ്രൂപ്പ് വീതെ വപ്പിന്റെ അതിപ്രസരവും തിരഞ്ഞെടുപ്പില്‍ പരാജയത്തിന് കാരണമായി. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ ഏകോപനമില്ലായ്മയാണ് പരാജയത്തിന് കാരണമെന്ന് വിഡി സതീശന് കുറ്റപ്പെടുത്തി. തിരുവന്തപുരം ഉള്‍പ്പെടെ ഏഴ് ഡിസിസി പ്രസിഡന്റുമാരെ മാറ്റണമെന്ന് ടിഎന്‍ പ്രതാപന് ആവശ്യപ്പെട്ടു. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ പൊളിച്ചെഴുത്ത് അപ്രായോഗികമാണെന്ന് കെസി ജോസഫ് അഭിപ്രായപ്പെട്ടു.
എന്നാല്‍ നേതൃത്വത്തില്‍ ഏതു തരത്തിലുള്ള മാറ്റമാണ് വേണ്ടതെന്ന് നേതാക്കള്‍ അഭിപ്രായം പറഞ്ഞില്ല. അതേസമയം സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിന്റെ ആവശ്യം ഇപ്പോഴില്ലെന്ന് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. തല്ക്കാലം നേതൃമാറ്റമുണ്ടാവില്ലെന്ന് താരിഖ് അന്‍വര്‍ പ്രതികരിച്ചിരുന്നു. നാളെ ഘടകകക്ഷികളുമായി നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷം അന്തിമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നേതൃമാറ്റം സംബന്ധിച്ച് ഹൈക്കമാന്‍ഡ് തീരുമാനം ഉണ്ടാകും.






