
ജംഷേദ്പുര്‍: അധോലോക കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി അറസ്റ്റില്‍. ജംഷേദ്പുരില്‍ നിന്ന് ഗുജറാത്ത് തീവ്രവാദ സ്ക്വാഡാണ് അബ്ദുള്‍ മജീദ് കുട്ടി അറസ്റ്റിലായത്. 1997 ലെ റിപ്പബ്ലിക് ദിനത്തില്‍ മഹാരാഷ്ട്രയിലും ഗുജറാത്തിലും സ്ഫോടനം നടത്തുന്നതിനായി സ്ഫോടക വസ്തുക്കളും ആയുധങ്ങളും കടത്തിയെന്നതാണ് കേസ്.
ഇതിന് പുറമേ 1996 ല്‍ ആര്‍ഡിഎക്സ് ഉള്‍പ്പെടെയുള്ള സ്ഫോടക വസ്തുക്കളും തോക്കുകളും സംഭരിച്ചെന്ന കേസിലും ഇയാള്‍ പ്രതിയാണ്. സംഭവം നടന്ന് 24 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അറസ്റ്റ്.






