മോഹൻലാലിനും സുരേഷ് ഗോപിക്കും ശേഷം യുവതാരം ഫഹദ് ഫാസിലും പുതിയ വെൽഫെയർ സ്വന്തമാക്കിയിരിക്കുന്നു. രണ്ട് ആഡംബര കാറുകളാണ് ഫഹദ് ഈ വർഷം വാങ്ങിയത്. ഒക്ടോബറിൽ പോർഷ 911 സ്പോർട്സ് കാർ വാങ്ങിയത്. വെല്‍ഫയറിന്റെ കേരള എക്സ്ഷോറൂം വില 83.99 ലക്ഷം രൂപ വരെയാണ്. ടാക്സ് അടക്കം ഓൺറോഡ് വില ഏകദേശം 1.06 കോടി രൂപയാണ്.
നാല് നിറങ്ങളിൽ വെൽഫെയറിനെ ടൊയോട്ട അവതരിപ്പിച്ചിട്ടുണ്ട്. വെള്ള നിറത്തിനാണ് ഡിമാൻഡ് കൂടുതൽ. ഫഹദിന്റെ വെൽഫെയറിന്റെയും നിറം വെളുപ്പാണ്. രണ്ടു സൺറൂഫ്, വ്യത്യസ്ത നിറങ്ങളിൽ അലങ്കരിക്കാവുന്ന അമ്പിയന്റ് ലൈറ്റിംഗ്, 3 സോൺ ക്ലൈമറ്റ് കണ്ട്രോൾ, റൂഫിൽ ഘടിപ്പിച്ചിരിക്കുന്ന 13-ഇഞ്ച് ടിവി, 17-സ്പീക്കർ JBL സൗണ്ട് സിസ്റ്റം, സൺബ്ലൈൻഡ്, വയർലെസ് ചാർജർ എന്നിങ്ങനെ സർവ ആഡംബര സംവിധാനവും വെൽഫയറിൻ്റെ ഇന്റീരിയറിൽ ഉണ്ട്.
രണ്ടാം നിരയിലെ ബക്കറ്റ് സീറ്റുകളാണ് വെൽഫയറിന്റെ പ്രത്യേകത. വെന്റിലേഷൻ, റിക്ലൈനിങ്, ഫുട്റെസ്റ്റ് സൗകര്യമുള്ള ഈ സീറ്റുകൾ വിമാനത്തിലെ ബിസിനസ് ക്ലാസ് സീറ്റുകൾക്ക് സമാനമാണ്. ഒരു മാസം 60 യൂണിറ്റാണ് ടൊയോട്ട ഇന്ത്യയ്ക്കായി അനുവദിച്ചിരിക്കുന്നത്. 117 ബിഎച്ച്പി കരുത്തുള്ള 2.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ലീറ്ററിന് 16.35 കിലോമീറ്ററാണ് വാഹനത്തിന്റെ ഇന്ധനക്ഷമത. പെട്രോള്‍ എന്ജിന് കൂടാതെ മുന്‍ പിന് ആക്സിലുകളില്‍ ഓരോ ഇലക്ട്രിക് മോട്ടറുമുണ്ട്.






