
ന്യൂഡല്‍ഹി: താങ്ങുവില സംവിധാനം നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടാല്‍ രാജി വെക്കുമെന്ന് പ്രഖ്യാപിച്ച് ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. ഹരിയാണയിലെ തദ്ദേശ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
ഹരിയാണയില്‍ താങ്ങുവില തുടരാന്‍ തന്നെയാണ് തീരുമാനം. ആരെങ്കിലും താങ്ങുവില സംവിധാനം നിര്‍ത്തലാക്കാന്‍ ശ്രമിച്ചാല്‍ മനോഹര്‍ ലാല്‍ ഖട്ടര്‍ രാഷ്ട്രീയം ഉപേഷിക്കും അദേഹം പറഞ്ഞു.
രാജ്യതലസ്ഥാനത്ത് കര്‍ഷകര്‍ നടത്തുന്ന സമരം ശക്തമായ സാഹചര്യത്തിലായിരുന്നു ഹരിയാണയില്‍ തിരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ മുന്‍സിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പില്‍ ഭരണസഖ്യമായ ബിജെപി-ജെജെപി സഖ്യത്തിന് തിരിച്ചടിയായിരുന്നു. മൂന്നില്‍ ഒരിടത്ത് മത്രമേ സഖ്യത്തിന് വിജയിക്കാന്‍ സാധിച്ചുള്ളു. കര്‍ഷക പ്രതിഷേധം തിരഞ്ഞെടുപ്പിനെ ബാധിച്ചെന്ന് അംബാലയില്‍ നിന്നുള്ള ബിജെപി എംഎല്‍എ അസിം ഗോയല്‍ അഭിപ്രായപ്പെട്ടിരുന്നു.






