തിരുവനന്തപുരം: ഇതര സംസ്ഥാന ലോട്ടറികളള്‍ക്കെതിരെ സംയുക്ത നീക്കത്തിനൊരുങ്ങി സര്‍ക്കാരും ട്രേഡ് യൂണിയനുകളും. ഇതരസംസ്ഥാന ലോട്ടറികളുടെ വില്പന നിയന്ത്രണം ഹൈക്കോടതി നീക്കിയ സാഹചര്യത്തിലാണ് സര്‍ക്കാരും ട്രേഡ് യൂണിയനുകളും സംഘടിക്കുന്നത്.
വില്പനക്കെതിരെ സംസ്ഥാനം കൊണ്ടു വന്ന നിയമഭേദഗതി കഴിഞ്ഞ ദിവസമായിരുന്നു ഹൈക്കോടതി റദ്ദാക്കിയത്. വില്പന തൊഴിലാളികളുമായും ഏജന്റുമാരുമായും ചര്‍ച്ച നടത്തിയ ധനമന്ത്രി തോമസ് ഐസക് നാഗാലാന്‍ഡ് ലോട്ടറി അടക്കമുളള ഇതര സംസ്ഥാന ലോട്ടറികള്‍ അതിര്‍ത്തി കടന്നെത്തുന്നത് ചെറുക്കുമെന്ന് വ്യക്തമാക്കി.
നാഗാലാന്‍ഡ് സര്‍ക്കാരിന്റെ ലോട്ടറി വില്‍ക്കുന്നത് തടഞ്ഞ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുളള ഹര്‍ജ്ജിയിലായിരുന്നു ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്.






