
വാഷിങ്ടണ്‍: എച്ച്1ബി വീസകള്‍ മാര്‍ച്ച് 31 വരെ മരവിപ്പിച്ച് നിര്‍ത്താന്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ തീരുമാനം. വിദേശ വര്‍ക് വീസകളും ഗ്രീന്‍ കാര്‍ഡുകളും ഉള്‍പ്പെടെയുള്ളവയും മാര്‍ച്ച് 31 വരെ മരവിപ്പിക്കും. അമേരിക്കന്‍ തൊഴിലാളികളെ സംരക്ഷിക്കാനാണിതെന്നാണ് വിശദീകരണം.
കൂടാതെ കോവിഡ് മഹാമാരിയുടെ അടിസ്ഥാനത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നും കാരണമായി പറയുന്നു. ഇനി 20 ദിവസങ്ങള്‍ കൂടി മാത്രമാണ് ട്രംപ് അധികാരത്തില്‍ തുടരുക. യുഎസിലേക്ക് കുടിയേറ്റക്കാര്‍ പ്രവേശിക്കുന്നത് തടയുക എന്നാതാണ് ട്രംപിന്റെ ലക്ഷ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ട്രംപ് അധികാരമേറ്റ ഉടന്‍ ഏഴ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ജനുവരി 21 ന് യുഎസിന്റെ പുതിയ പ്രസിഡന്റായി ജോ ബൈഡന് അധികാരമേല്‍ക്കും. വീസകളുടെ വിലക്ക് നീക്കുമെന്ന് ജോ ബൈഡന് വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും ധാരാളം പേരാണ് അമേരിക്കയിലെ ടെക്ക് കമ്പനികള്‍ എച്ച്1ബി എന്ന നോണ്‍ എമിഗ്രന്റ് വീസ വഴി എത്തിയിരുന്നത്. എന്നാല്‍ നിരോധനം മാറാന്‍ ഇനി മാര്‍ച്ച് വരെ കാത്തിരിക്കണം.യുഎസിലെ ടെക്ക് കമ്പനികളേയും ഈ നിരേധനം ബാധിക്കും.






