
ബെംഗളൂരു: വെര്‍ച്വല്‍ വിക്ഷേപണ കണ്ട്രോള് സെന്ററും വെര്‍ച്വല്‍ സാറ്റ്ലൈറ്റ് കണ്ട്രോള് സെന്ററും പതിവാകുമെന്നും പുതുവര്‍ഷത്തില്‍ കൂടുതല്‍ പരിഷ്കാരങ്ങള്‍ ഉണ്ടാകുമെന്നും ഐഎസ്ആര്‍ഒ ചെയര്മാന് കെ ശിവന്.
'2020ലേക്ക് നോക്കുമ്പോള്‍ കോവിഡ് മഹാമാരി മൂലമുള്ള പരീക്ഷണങ്ങളും കഷ്ടപ്പാടുകളും ഞങ്ങളെ ഓര്‍മപ്പെടുത്തുന്നു. എന്നാലും ഡിസൈനിലും വികസനത്തിലും വെര്‍ച്വല്‍ മോഡില്‍ വളരെയധികം പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു. ഗഗന്യാനന്റേയും ചന്ദ്രയാന്‍ 3 ന്റേയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞു. വെര്‍ച്വല്‍ എല്‍സിസി, എസ്സിസി എന്ന ആശയം വികസിപ്പിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്തു. ഇത് ഭാവിയില്‍ സാധരണമാകുകയും ചെയ്യും' അദേഹം പറഞ്ഞു.
പോയ ദശകങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ ഐഎസ്ആര്‍ഒ യുടെ പലതിന്റേയും ആദ്യ ദശകമാണ്. അടുത്ത ദശകത്തിലേക്ക് നോക്കുമ്പോള്‍ നിരവധി സ്വകാര്യ ഏജന്‍സികള്‍ ആഗോളതലത്തില്‍ പ്രവേശിക്കുമ്പോള്‍ മേഖലയിലുണ്ടാകാവുന്ന പ്രശ്നങ്ങള്‍ നാം അറിയണമെന്നും അദേഹം പറഞ്ഞു.






