
കൊല്‍ക്കത്ത: ബിസിസിഐ(ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ്) പ്രസിഡന്റും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനുമായ സൗരവ് ഗാംഗുലിയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയിലെ വുഡ്ലാന്‍ഡ്സ് ആശുപത്രിയിലാണ് അദേഹം ചികിത്സയില്‍ കഴിയുന്നത്.
ഗാംഗുലിയുടെ നില തൃപ്തികരമാണെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. ഗാംഗുലിക്ക് ഹൃദയാഘാതം സംഭവിച്ചതായും എത്രയും വേഗം സുഖപ്പെടട്ടെയെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ട്വീറ്റ് ചെയ്തു.
താരത്തിന് പതിവ് വ്യയാമത്തിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ശനിയാഴ്ച രാവിലെ അദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നാല്‍പ്പത്തെട്ടുകാരനായ ഗാംഗുലിയെ ആന്‍ജിയോപ്ലാസ്റ്റിക് വിധേയനാക്കേണ്ടി വരുമെന്നും അടുത്ത വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് വെളിപ്പെടുത്തി.






