
ദാദാസാഹേബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ സംഘാടകര്‍ നല്കുന്ന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ദാദാസാഹേബ് ഫാല്‍ക്കെയുടെ ഓര്‍മ്മയ്ക്കായി നല്കുന്ന പുരസ്കാരങ്ങളാണിവ്. തെന്നിന്ത്യന്‍ സിനിമകളുടെ പുരസ്കാരങ്ങളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തവണ നിരവധി പുരസ്ക്കാരങ്ങളാണ് മലയാള സിനിമക്കു ലഭിച്ചിരിക്കുന്നത്.
മനു അശോകന് സംവിധാനം ചെയ്ത ഉയരെയാണ് മികച്ച മലയാള ചിത്രം. ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് പാര്‍വതിയെ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. സുരാജ് വെഞ്ഞാറമൂടാണ് മികച്ച നടന്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് വെര്ഷന് 5.25 എന്ന ചിത്രത്തിലെ അഭിനയത്തിന് പുരസ്ക്കാരം. മികച്ച വെര്‍സറ്റൈല്‍ ആക്ടര്‍ മോഹന്‍ലാല്‍ തിരഞ്ഞെടുക്കപ്പെട്ടു. കുമ്പളങ്ങി നൈറ്റ്സിലൂടെ മധു സി നാരായണനാണ് മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച സംഗീത സംവിധായകന് ദീപക് ദേവ്.
ടു ലെറ്റ് ആണ് തമിഴിലെ മികച്ച ചിത്രം. മികച്ച നടന് ധനുഷ് (അസുരന്), നടി ജ്യോതിക (രാക്ഷസി), സംവിധായകന് പാര്ഥിപന് (ഒത്ത സെരുപ്പ് സൈസ് 7), സംഗീത സംവിധായകന് അനിരുദ്ധ്. തമിഴിലെ വെര്‍സറ്റൈല്‍ ആക്ടറായി തിരഞ്ഞെടുക്കപ്പെട്ടത് അജിത് കുമാറാണ്.
ജേഴ്സിയാണ് തെലുങ്കിലെ മികച്ച ചിത്രം. നടന് നവീന്‍ പോളിഷെട്ടി (ഏജന്റ് സായ് ശ്രീനിവാസ ആത്രേയ), നടി രശ്മിക മന്ദാന (ഡിയര്‍ കോമ്രേഡ്), സംവിധായകന് സുജീത്ത് (സാഹോ), സംഗീത സംവിധാനം തമന്, വേര്‍സറ്റൈല്‍ ആക്ടര്‍ നാഗാര്‍ജുന അക്കിനേനി.
രക്ഷിത് ഷെട്ടിയാണ് കന്നഡത്തിലെ മികച്ച നടന് (അവന് ശ്രീമന്നാരായണ),നടി താന്യ ഹോപ് (യജമാന), വേര്‍സറ്റൈല്‍ ആക്ടര്‍ ശിവ രാജ്കുമാര്.






