ചെന്നൈ: തമിഴ്നാട് തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ കോണ്‍ഗ്രസിനെ നയിക്കാന്‍ പുതിയ കമ്മിറ്റികള്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം. കൂടുതല്‍ കമ്മിറ്റകള്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന് ശിവഗംഗ എംപിയായ കാര്‍ത്തി ചിദംബരം പറഞ്ഞു.
ധാരാളം കമ്മിറ്റികള്‍ക്കൊണ്ട് ഒരു പ്രയോജനവും ലഭിക്കില്ല. അതുകൊണ്ട് സൂപ്പര്‍ ജംബോ കമ്മിറ്റിക്ക് പകരം ശക്തമായ ഒരു കമ്മിറ്റിയാണ് വേണ്ടത്. തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ഉത്തരവാദിത്വവും ആധികാരികതയും ഉള്ള ഒരു കമ്മിറ്റിയാണ് തമിഴ്നാട് കോണ്‍ഗ്രസിന് ആവശ്യമെന്ന് കാര്‍ത്തി അഭിപ്രായപ്പെട്ടു.
32 വൈസ് പ്രസിഡന്റുമാര്‍, 57 ജനറല്‍ സെക്രട്ടറിമാര്‍, 104 സെക്രട്ടറിമാര്‍, 56 എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, 200 മറ്റ് അംഗങ്ങള്‍, ട്രഷറര്‍മാര്‍ എന്നിവരെ നിശ്ചയിച്ചുകൊണ്ടുള്ള കമ്മിറ്റിയാണ് കോണ്‍ഗ്രസ് പ്രഖ്യാപച്ചത്. ഇതിനു പിന്നാലെയാണ് ജംബോ കമ്മിറ്റികള്‍ കൊണ്ട് പ്രയോജനം ഇല്ലെന്ന് കാര്‍ത്തി ചിദംബരം ട്വീറ്റ് ചെയ്തത്.

Comments