
ചെന്നൈ: എം കരുണാനിധിയുടെ യഥാര്‍ത്ഥ പിന്‍ഗാമി താനാണെന്ന് അഴഗിരി. മധുരയില്‍ അഴഗിരി അനുയായികളുടെ യോഗം വിളിച്ചിരുന്നു. നിരവധി പേരാണ് യോഗത്തില്‍ പങ്കെടുക്കാനായെത്തിയത്. ഇന്ന് ശക്തി പ്രകടനം സൂചന മാത്രമാണെന്നും പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനും പ്രഖ്യാപിക്കാതിരിക്കാനും സാധ്യതയുണ്ടെന്ന് അഴഗിരി പറഞ്ഞു.
നല്ല തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് അഴഗിരി അറിയിച്ചു. ഡിഎംകെയിലേക്ക് തിരികെയെത്താനുള്ള ശ്രമം പരാജയപ്പെട്ടതോടുകൂടിയാണ് പുതിയ പാര്‍ട്ടി പ്രഖ്യാപനത്തിലേക്ക് അഴഗിരി നീങ്ങുന്നത്. മകന് ദയാനിധിയെ മുന്‍നിര്‍ത്തി പാര്‍ട്ടി പ്രഖ്യാപനം നടത്താനാണ് അഴഗിരി നീങ്ങുന്നതെന്നാണ് സൂചന. അതേ സമയം അഴഗിരിയെ സ്വാഗതം ചെയ്തുകൊണ്ട് തമിഴ്നാട് ബിജെപി അധ്യക്ഷന്‍ രെഗത്തെത്തിയിരുന്നു.






