
സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.യുവ ബോളര്‍ നവ്ദീപ് സെയ്നി അരങ്ങേറും. മൂന്നാം പേസാറായി ആരെത്തുമെന്ന ആകാംക്ഷകള്‍ക്ക് വിരാമമിട്ടാണ് സെയ്നിയുടെ അരങ്ങേറ്റം പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം രോഹിത് ശര്‍മ്മ ടീമില്‍ തിരിച്ചെത്തിയതോടെ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ പുറത്തിരിക്കും. അജിന്‍ക്യ രഹാനെ നയിക്കുന്ന ടീമില്‍ രോഹിത് ഉപനായകനാകും. ഇതോടെ സിഡ്നിയില്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം രോഹിത് ശര്‍മ്മ ഓപ്പണ്‍ ചെയ്യും. ഋഷഭ് പന്ത് വിക്കറ്റ് കീപ്പറായി തുടരും.
ഇന്ത്യന്‍ ടീം:
അജിന്‍ക്യ രഹാനെ(ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ(വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, നവ്ദീപ് സെയ്നി.






