
ഭോപ്പാല്‍: മധ്യപ്രദേശിലും ലൗ ജിഹാദ് നിയമം പ്രാബല്യത്തിലായി. യു.പി.ക്കു പിന്നാലെയാണ് മധ്യപ്രദേശും നിയമം അംഗീകരിക്കുന്നത്. ഗവര്‍ണര്‍ കഴിഞ്ഞ ദിവസമാണ് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്. ഈ നിയമം അനുസരിച്ച് ബലമായി മതപരിവര്‍ത്തനം നടത്തിയാല്‍ അന്‍പതിനായിരം രൂപ വരെ പിഴയും പത്തു വര്‍ഷം വരെ തടവും ശിക്ഷ ലഭിക്കും.
വിവാഹാവശ്യത്തിനായി മാത്രം സ്ത്രീകള്‍ മതം മാറുകയാണെങ്കില്‍ ആ വിവാഹത്തൈ ഇനിമുതല്‍ അസാധുവായി പ്രഖ്യാപിക്കും. എന്നാല്‍ വിവാഹശേഷം മതം മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജില്ലാ മജിസ്ട്രേറ്റിന് അപേക്ഷ നല്കിയാല് വിഷയം പരിഗണനയിലെടുക്കും. നിര്‍ബന്ധിതവും സത്യസന്ധവുമല്ലാത്ത മതപരിവര്‍ത്തനം തടയുന്നതിനാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിയമം കൊണ്ടുവന്നിരിക്കുന്നത്.
ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശിലും ഹരിയാനയിലും ലൗ ജിഹാദ് നിയമംപ്രാബല്യത്തില്കൊണ്ടുവരുമെന്ന് നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു. ഹിന്ദു യുവതികള്‍ മറ്റു മതങ്ങളിലേക്കു പോകുന്നതു തടയുക എന്നതാണ് നിയമം കൊണ്ടുവരുന്നതിന്റെ പ്രധാന ലക്ഷ്യം. രാജ്യത്ത് ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന് ബി.ജെ.പി. വാദിക്കുമ്പോഴും ഔദ്യോഗിക രേഖകള്വ്യക്തമാക്കുന്നത് മറിച്ചാണ്.






