
തിരുവനന്തപുരം : തിരുവനന്തപുരം കടക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസിൽ ദുരൂഹതയേറുന്നു. കുട്ടിയുടെ മൊഴി അടിസ്ഥാനമാക്കിയാണ് അമ്മയെ അറസ്റ്റ് ചെയ്തതെന്നായിരുന്നു വാദം.
എന്നാൽ, പൊലീസ് വാദം തള്ളി സിഡബ്ല്യുസി രംഗത്തെത്തിയിരിക്കുകയാണ്. കുട്ടിയുടെ മൊഴിയെടുക്കുകയോ കേസെടുക്കാന്‍ ശുപാര്‍ശ ചെയ്തു പൊലീസിനു റിപ്പോര്‍ട്ട് നല്‍കുകയോ ചെയ്തിട്ടില്ലന്നു ചെയര്‍പഴ്സൻ അഡ്വ. എന്‍.സുനന്ദ പ്രമുഖ മാധ്യമത്തോട് വെളിപ്പെടുത്തി.
മൂന്നു വര്‍ഷത്തോളമായി വേര്‍പിരിഞ്ഞു കഴിയുന്ന ദമ്പതികൾക്കിടയിലുണ്ടായ പ്രശ്നങ്ങളാണ് കേരളത്തെ ഞെട്ടിക്കുന്ന തരത്തിലുള്ള വാർത്തയായി കഴിഞ്ഞ ദിവസം പുറത്തു വന്നത്.
പൊലീസിന്റെ ആവശ്യപ്രകാരം കുട്ടിയെ കൗണ്‍സിലിങ് നടത്തിയ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ശുപാര്‍ശകളോ നിഗമനങ്ങളോ ഇല്ലാതെ റിപ്പോര്‍ട്ട് നല്കി. അതു കുട്ടിയുടെ മൊഴിയാക്കി ചിത്രീകരിച്ച പൊലീസ് പോക്സോ കുറ്റം ചുമത്തി അമ്മയെ ജയിലിലടക്കുകയും ചെയ്തു. ഇതോടെ ഭര്‍ത്താവ് കെട്ടിച്ചമച്ച പരാതിയെന്ന ആക്ഷേപം ബലപ്പെടുകയാണ്.






