
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന നാലുപേരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് അക്കാദമി ചെയര്‍മാനായ കമല്‍ സാംസ്കാരിക വകുപ്പു മന്ത്രിക്കയച്ച കത്ത് വിവാദമാകുന്നു. രമേശ് ചെന്നിത്തലയാണ് കത്ത് നിയമസഭയില്‍ പുറത്തുവിട്ടത്. ഇഅടതുപക്ഷ അനുഭാവികളായ അംഗങ്ങളെ നിയമാനുസൃതമല്ലാതെ സ്ഥിരപ്പെടുത്താന്‍ നീക്കം നടത്തിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സും ബി.ജെ.പി.യും രംഗത്തുവന്നിരിക്കുകയാണ്.
ഷാജി എച്ച്. (ഡെപ്യുട്ടി ഡയറക്ടര്‍- ഫെസ്റ്റിവല്‍), റിജോയ് കെ.ജെ (പ്രോഗ്രാം മാനേജര്‍-ഫെസ്റ്റിവല്‍) എന്‍.പി. സജീഷ് (ഡെപ്യൂട്ടി ഡയറക്ടര്‍- പ്രോഗ്രാംസ്), വിമല്‍ കുമാര്‍ വി.പി. (പ്രോഗ്രാം മാനേജര്‍-പ്രോഗ്രാംസ്) എന്നീ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനാണ് കമല്‍ കത്ത് സമര്‍പ്പിച്ചത്. ഇവര്‍ ഇടതുപക്ഷ അനുഭാവികളാണെന്നും, ഈ നിയമനത്തിലൂടെ അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്താന്‍ സാധിക്കുമെന്നും കമല്‍ കത്തില്‍ വ്യക്തമാക്കുന്നു. ഇതില്‍ പ്രതിഷേധിച്ച് കമലിനെതിരെ ക്യാമ്പെയിനുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍.
ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്തിനിന്ന് കമലിനെനീക്കണമെന്ന ആവശ്യവിമായി ബി.ജെ.പി.യും രംഗത്തുവന്നിരിക്കുകയാണ്. പിണറായി വിജയന് ദാസ്യവേല ചെയ്യുന്ന സിപിഎമ്മിന്റെ രാഷ്ട്രീയ അടിമയായ കമലിനെ മാറ്റിയില്ലെങ്കില്‍ ബിജെപി ബഹുജനപ്രക്ഷോഭം നടത്തുമെന്നാണ് ബി.ജെ.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീരന് പറയുന്നത്.






