ന്യൂഡല്‍ഹി: കോവിഡ് വാക്സിനെ കുറിച്ചുള്ള വ്യാജപ്രചാരങ്ങള്‍ക്ക് ട്വിറ്ററിലൂടെ മറുപടി നല്കി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്ധന്. നാളെ മുതൽ രാജ്യത്ത് വാക്സിൻ വിതരണം ആരംഭിക്കും. ഈ സാഹചര്യത്തിലാണ് അദ്ദേഹം വ്യാജപ്രസിഗരങ്ങളെക്കുറിച്ച് വ്യക്തത വരുത്തുന്നത്.
ചിലര്‍ക്ക് മിതമായ പനി, ചെറിയ രീതിയിലുള്ള ശരീര വേദന തുടങ്ങിയ പാര്‍ശ്വഫലങ്ങളുണ്ടാകും. എന്നാല്‍ ഈ പാര്‍ശ്വഫലങ്ങള്‍ താല്ക്കാലികമാണ്, കുറച്ച് സമയത്തിന് ശേഷം അവ ഭേദമാകും' എന്നാണ് മന്ത്രി പറഞ്ഞത്.
കൂടാതെ, കോവിഡ് വാക്സിന് പുരുഷന്മാരിലോ സ്ത്രീകളിലോ വന്ധ്യതയ്ക്ക് കാരണമാകുമെന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല. അതിനാൽ തന്നെ, ശരിയായ വിവരങ്ങള്‍ ലഭിക്കുന്നതിന് സര്‍ക്കാരിന്റെ ഔദ്യോഗിക ആശയവിനിമയ സംവിധാനങ്ങളെ മാത്രം വിശ്വസിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Comments