കൊല്ലം: സംസ്ഥാന ബജറ്റിനെതിരെ കേന്ദ്ര മന്ത്രി വി മുരളീധരന്. തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ബജറ്റ് പ്രഖ്യാപനത്തിന്റെ പേരില്‍ ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണ് കേരള സര്‍ക്കാര്‍ നടത്തുന്നതെന്ന് മുരളീധരന് പറഞ്ഞു. നടപ്പിലാക്കാന്‍ അധികാരമില്ലാത്ത പ്രഖ്യാപനങ്ങളാണ് തോമസ് ഐസക് നടത്തിയിട്ടുള്ളത്. ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളയാണ് ഒരു വര്‍ത്തേക്കുള്ള ബജറ്റ് അവതരണം.
വരാന്‍ പോകുന്ന സര്‍ക്കാരിനാണ് ഈ വര്‍ഷത്തിന്റെ ഭൂരിഭാഗം കാലാവധി എങ്ങനെ ആയിരിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം. ആ അധികാരം തിരഞ്ഞെടുക്കപ്പെടുന്ന മന്ത്രിസഭയ്ക്ക് നല്‍കാതെ ഒരു വര്‍ഷത്തേക്കുള്ള ബജറ്റ് എന്ന് പറഞ്ഞ് നടത്തിയത് ജനാധിപത്യ പ്രക്രിയയെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. സിപിഎമ്മിന്റെ മാനിഫെസ്റ്റോ നടപ്പാക്കാനുള്ള വേദിയാക്കി കേരളനിയമസഭയെ മാറ്റിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
പ്രഖ്യാപനങ്ങള്‍ മാത്രം നടത്തുന്ന സര്‍ക്കരാണിത്. ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടക്കുന്ന സംസ്ഥാനമാണ് കേരളം. 2019-20 കാലഘട്ടത്തില്‍ സംസ്ഥാനത്ത് 211 കര്‍ഷകത്തൊഴിലാളികളാണ് ആത്മഹ്തയ ചെയ്തിട്ടുള്ളത്. ഇതിനെക്കുറിച്ച ബജറ്റില്‍ എന്ത് പരാമര്‍ശമാണ് നടത്തിയതെന്ന് പറയണം.
താങ്ങുവില വര്‍ധിപ്പിച്ചെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് എന്നാല്‍ കഴിഞ്ഞ കാലങ്ങളില്‍ പ്രഖ്യാപിച്ച താങ്ങുവില എത്ര കര്‍ഷകര്‍ക്ക് ലഭിച്ചുവെന്ന് വ്യക്തമാക്കണം. ആരോഗ്യമേഖലയ്ക്ക് ബജറ്റിന്റെ എട്ടു ശതമാനം നീക്കി വയ്ക്കണമെന്നാണ് ദേശീയ ആ്രരോഗ്യനയം. എന്നാല്‍ കേരളം നാലു ശതമാനം മാത്രമേ ഇതിനായി നീക്കിവച്ചിരിക്കുന്നതെന്ന് മുരളീധരന് പറഞ്ഞു.






