ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഹൈക്കമാന്‍ഡ് നിയേഗിച്ച രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെല്ലോട്ട് അടക്കമുള്ള നേതാക്കള്‍ അടുത്താഴ്ച കേരളത്തില്‍. ആദ്യഘട്ട ചര്‍ച്ചകള്‍ ഈ മാസം 22, 23 എന്നീ തിയതികളിലാണ് നടക്കുന്നത്. അശോക് ഗെല്ലോട്ട്, ജി പരമേശ്വര, ലൂസീനോ ഫെലോറ എന്നിവര്‍ക്കാണ് ഹൈക്കമാന്‍ഡ് കേരളത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്.
അതേസമയം കോണ്‍ഗ്രസില്‍ നടത്താനിരിക്കുന്ന അഴിച്ചുപണിയില്‍ കേരള നേതാക്കളുമായി മറ്റന്നാള്‍ ഹൈക്കമാന്‍ഡ് ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ ഉമ്മന്‍ ചാണ്ടിക്ക് നല്കുന്ന പദവിയിലും ഡിസിസി പുനഃസംഘടനയിലുമാണ് തീരുമാനമെടുക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിനു ശേഷം ഉമ്മന്‍ ചാണ്ടി നേതൃത്വത്തില്‍ സജീവമാകണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നത്. ഉമ്മന്‍ ചാണ്ടിയെ തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷനാക്കണമെന്ന നിര്‍ദേശമാണ് കൂടുതല്‍ സജീവമായത്.
തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ടേം തിരിച്ച് മുഖ്യമന്ത്രി സ്ഥാനം നല്കുന്ന കാര്യത്തെക്കുറിച്ചും ആലോചനയിലുണ്ട്. എന്നാല്‍ ഇതില്‍ ഹൈക്കമാന്‍ഡ് വ്യക്തത വരുത്തിയിട്ടില്ല. എന്നാല്‍ ഡിസിസി പുനഃസംഘടനയ്ക്ക് എ-ഐ ഗ്രൂപ്പുകള്‍ താല്പര്യം പ്രകടിപ്പിക്കുന്നില്ല. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, വയനാട് ഡിസിസികളില്‍ മാറ്റം ഉണ്ടായിരിക്കും. കേരള നേതാക്കള്‍ മാറ്റേണ്ടവരുടെ സാധ്യതാ പട്ടിക നല്കിയാലും സംസ്ഥാന എഐസിസി പ്രതിനിധികളുടെ റിപ്പോര്‍ട്ട് കൂടി കണക്കിലെടുത്തായിരിക്കും അന്തിമ തീരുമാനം.

Comments