സിനിമയില്‍ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന ഒരാളുടെ കുഞ്ഞിന്റെ ചികിത്സാ സഹായ അഭ്യര്‍ത്ഥനയുമായി നടി മീനാക്ഷി ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. കുട്ടി ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണെന്നും കുട്ടിയുടെ പിതാവിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്നും സഹായിക്കാന്‍ സാധിക്കുന്നവര്‍ സഹായിക്കണം എന്നുമായിരുന്നു മീനാക്ഷി കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്.
മീനാക്ഷിയുടെ പോസ്റ്റിന് നിരവധി പേര് പ്രതികരിക്കുകയും. ചെറിയ സഹായം തങ്ങളും ചെയ്തെന്ന് മീനാക്ഷിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മറ്റൊരു വിഭാഗം ഈ പോസ്റ്റിന് മോശം കമന്റുമായി എത്തി. ഇതില്‍ ഒരാള്‍ക്ക് അതേ നാണയത്തില്‍ മീനാക്ഷി മറുപടി നല്‍കുകയും ചെയ്തു.
'കോടികള്‍ പ്രതിഫലം പറ്റുന്നവര്‍ നിറഞ്ഞു വിലസുന്ന സിനിമാ മേഖലയില്‍ ഉള്ളവര്‍ വിചാരിച്ചാല്‍ പോരെ? അതോ മലയാളികള്‍ ചാരിറ്റിയിലൂടെ മാത്രം ചികിത്സിക്കുകയൊള്ളൂ എന്നുണ്ടോ? ജനങ്ങളുടെ മുന്നില്‍ ഇങ്ങനെ പോസ്റ്റിടാന്‍ അത്യാവശ്യത്തിലധികം തൊലിക്കട്ടി വേണം?' - എന്നായിരുന്നു ഒരാളുടെ കമന്റ്.
ഈ കമന്റിന് തക്ക മറുപടിയും മീനാക്ഷി നല്കി. ''അങ്കിളേ, എന്നെ കൊണ്ട് കഴിയുന്ന ഒരു കുഞ്ഞു സഹായമാണെങ്കിലും ഞാന്‍ ചെയ്തിട്ടുണ്ട്. വലിയ വലിയ സിനിമക്കാരുടെ മുന്‍പിലൊക്കെ എത്തിക്കാന്‍ കാത്തിരുന്നാല്‍ സമയം കടന്ന് പോകുമെന്ന് ഉള്ളതു കൊണ്ടാണ് ഇങ്ങനെയൊരു പോസ്റ്റിട്ടത്... അങ്കിളിനു പറ്റുമെങ്കില്‍ മാത്രം സഹായിച്ചാല്‍ മതി. ഇങ്ങനെയൊരു സാഹചര്യത്തില്‍ ഇത് പോലെയൊരു കമന്റിടാന്‍ കഴിഞ്ഞെങ്കില്‍ അങ്കിളിന്റെ തൊലിക്കട്ടിയും മോശമാണെന്നു ഞാന്‍ കരുതുന്നില്ല.'' - മീനാക്ഷി കുറിച്ചു.

Comments