നടി ആന്‍ അഗസ്റ്റിന് ജന്മദിനാശംസകള്‍ നേര്‍ന്ന് നടിയും സുഹൃത്തുമായ മീര നന്ദന്‍. ഇരുവരും ഒരുമിച്ചുളള മനോഹര നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ പങ്കുവച്ചാണ് മീര ആശംസകള്‍ നേര്‍ന്നത്.
ജീവിതത്തില്‍ എന്തൊക്കെ പ്രതിസന്ധികള്‍ വന്നാലും തന്റെ കൂടെനില്‍ക്കുന്ന സുഹൃത്താണ് ആന്‍ എന്നാണ് മീര നന്ദന്‍ പറയുന്നത്. ജീവിത്തതില്‍ തനിക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമാണ് ഈ സൗഹൃദമെന്നും വീഡിയോയില്‍ മീര നന്ദന്‍ കുറിച്ചു.
''എന്റെ ഏറ്റവും സുരക്ഷിതമായ ഇടത്തിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍! അതിരുകളില്ലാതെ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു... ഒത്തിരി ഒത്തിരി മിസ്സ് ചെയ്യുന്നു'', എന്നാണ് വീഡിയോയ്ക്ക് മീര നന്ദന്‍ നല്‍കിയ അടിക്കുറിപ്പ്. മീര പങ്കുവച്ച പോസ്റ്റിനു താഴെയായി നിരവധി ആരാധകര്‍ ആന്‍ അഗസ്റ്റിന് ആശംസകള്‍ അറിയിച്ച് എത്തുന്നുണ്ട്.

2010-ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ' എല്‍സമ്മ എന്ന ആണ്‍കുട്ടി' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടിയാണ് ആന്‍ അഗസ്റ്റിന്‍. തുടര്‍ന്ന് അര്‍ജുനന്‍ സാക്ഷി, ത്രീ കിംഗ്‌സ്, ഓര്‍ഡിനറി, ആര്‍ട്ടിസ്റ്റ് തുടങ്ങി നിരവധി സിനിമകളില്‍ താരം അഭിനയിച്ചു.
ലാല്‍ ജോസിന്റെ തന്നെ സംവിധാനത്തില്‍ 2008-ല്‍ റിലീസ് ചെയ്ത ' മുല്ല' എന്ന സിനിമയിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് മീര നന്ദന്‍. പിന്നീട് നിരവധി സിനിമകളില്‍ താരം അഭിനയിച്ചു. അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത് ദുബായില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് മീര നന്ദന്‍ ഇപ്പോള്‍.

Comments