
ചവറ: കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയുടെ വാഹനത്തിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കല്ലേറ്. ദേശീയപാതയില്‍ ചവറ നല്ലെഴുത്തുമുക്കിന് സമീപമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എംഎല്‍എയുടെ വാഹനത്തിന് നേര്‍ക്ക് കല്ലെറിഞ്ഞത്.
വാഹനത്തിന്റെ ചില്ല് തകര്‍ന്നു. കരിങ്കൊടി കാണിക്കുകയും ചില്ല് എറിഞ്ഞ് തകര്‍ക്കുകയും ചെയ്തു.
കുടുംബയോഗത്തില്‍ പങ്കെടുക്കാനാണ് എംഎല്‍എ പതത്തനാപുരത്ത് നിന്ന് ചവറയിലെത്തിയത്. പമത്താളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി വാഹനം തടഞ്ഞ് കരിങ്കൊടി കാട്ടി. അതിനിട മുന്‍ പിഎ പ്രദീപ് കോട്ടത്തല അടക്കമുള്ള എംഎല്‍എയുടെ അനുയായികള്‍ പിന്നാ ലെയെത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൈയേറ്റം ചെയ്തു. പ്രതിഷേധത്തിനിടെയാണ് വാഹനത്തിന്റെ ചില്ല് തകര്‍ന്നത്.






