
വാഷിങ്ടന്‍ : കോവിഡ് യാത്ര നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ട്രംപ്. യൂറോപ്പിൽ നിന്നും ബ്രസീലിൽ നിന്നും വരുന്ന യാത്രക്കാർക്കുള്ള വിലക്ക് പിൻവലിക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചത്.
എന്നാൽ, ഈ തീരുമാനം നടപ്പാക്കാനാവില്ലെന്നു നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. യുഎസിലേക്ക് പോകുന്ന എല്ലാ വിമാന യാത്രക്കാരും പുറപ്പെടുന്നതിന് മൂന്നു ദിവസത്തിനുള്ളിൽ കോവിഡ് നെഗറ്റീവ് സ്ഥിരീകരിക്കണമെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) കഴിഞ്ഞ ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇത് ജനുവരി 26 മുതൽ പ്രാബല്യത്തിൽ വരും.
അതെ സമയം ചൈനയ്ക്കും ഇറാനുമുള്ള യാത്രാ വിലക്ക് നിലനിൽക്കുമെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ ട്രംപിന്റെ പ്രസ്താവനയിൽ പറയുന്നു.






