
തിരുവനന്തപുരം: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു തീയതി അടുത്ത മാസത്തോടെ പ്രഖ്യാപിച്ചേക്കും. തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ നിരീക്ഷക സംഘത്തിന്റെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയശേഷമേ ഇക്കാര്യത്തില്‍ തീരുമാനമാകൂ. ഈ മാസം അവസാനത്തോടെ കേന്ദ്ര സംഘം കേരളം സന്ദര്‍ശിക്കും.
കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ ഘട്ടംഘട്ടമായി നടത്തുന്നതു സംബന്ധിച്ച ആലോചനകളുടെ ഭാഗമായാണ് കേന്ദ്ര സംഘം സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. നിലവില്‍ പശ്ചിമ ബംഗാളില്‍ സന്ദര്‍ശനം നടത്തുന്ന സംഘം ജനുവരി അവസാനത്തോടെ കേരളത്തില്‍ എത്തുമെന്നാണ് വിലയിരുത്തല്‍. സന്ദര്‍ശനം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനു മുന്നില്‍ സമര്‍പ്പിക്കാനാണ് നിര്‍ദ്ധേശം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പു സംബന്ധിച്ച അനിതമതീരുമാനത്തിലേക്കുകടക്കും.
ഏപ്രില്‍ 30-ന് മുന്‍പായി നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികളുമായാണ് തിരഞ്ഞെടുപ്പു കമ്മീഷന് മുന്നോട്ടുപോകുന്നത്. അതുകൊണ്ടുതന്നെ ഫെബ്രുവരി പകുതിയോടെ തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കുമെന്നാണ് സൂചന. കേന്ദ്ര സംഘവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൂടിക്കാഴ്ച നടത്താനുള്ള അവസരമുണ്ടാകും.






