
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതിനു മുന്‍പ് നയതന്ത്രോപദേഷ്ടാവ് സ്റ്റീവ് ബന്നണ്‍ ഉള്‍പ്പെടെ 73 വ്യക്തികള്‍ക്ക് മാപ്പ് നല്കി ഡോണള്‍ഡ് ട്രംപ്. സ്ഥാനമൊഴിയുന്നതിനും മണിക്കൂറുകള്‍ക്കു മുന്‍പായിരുന്നു ഇത്. ഇതുകൂടാതെ മറ്റ് 70 പേരുടെ ശിക്ഷയിലും ട്രംപ് ഇളവനുവദിച്ചു. വൈറ്റ് ഹൗസ് വ്യക്തമാക്കി ഇക്കാര്യം വ്യക്തമാക്കിയത്.
ആയുധം കൈവശം വെച്ച കുറ്റത്തിന് കഴിഞ്ഞ കൊല്ലം പത്ത് വര്‍ഷത്തെ ജയില്‍ ശിക്ഷ ലഭിച്ച റാപ്പര്‍ ലില്‍ വെയ്നും ട്രംപ് മാപ്പ് നല്കി. ട്രംപിന് വേണ്ടി ധനസമാഹരണം നടത്തിയിരുന്ന എലിയട്ട് ബ്രോയിഡിയും മാപ്പ് നല്കപ്പെട്ടവരില് പെടുന്നു. ട്രംപിനെതിരെയുള്ള ഇംപീച്ച്മെന്റ് നടപടികള്‍ ബാക്കി നില്‍ക്കുന്നതിനിടെ പുതിയ പ്രസിഡന്റ് ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാതെയാണ് ട്രംപ് മടങ്ങിയത്. എല്ലാവര്ക്കും നന്ദി പറയുമ്പോഴും ട്രംപ് ബൈഡന്റെ പേര് പരാമര്‍ശിക്കാതിരുന്നതും ശ്രദ്ധേയമായി.






