
തിരുവനന്തപുരം: എണ്‍പത്തി ഒന്പതുകാരിയെക്കൊണ്ട് പരാതി നല്‍കിച്ചത് തെറ്റാണെന്ന നിലപാടിലുറച്ച് വനിത കമ്മീഷന് അദ്ധ്യക്ഷ എം.സി. ജോസഫൈന്. പരാതിക്കാരിയുടെ ബന്ധു തന്റെ സംഭാഷണം ദുര്‍വ്യാഖ്യാനം ചെയാതതാണെന്നും ജോസഫൈന് പറയുന്നു.
കിടപ്പുരോഗിയായ പരാതിക്കാരി നേരിട്ട് ഹാജരാകണമെന്ന് നിര്‍ബന്ധിച്ച വനിതാ കമ്മീഷന് അദ്ധ്യക്ഷയോട് മറ്റു മാര്‍ഗ്ഗങ്ങളുണ്ടോ എന്നു ചോദിക്കുന്ന ബന്ധുവിനെ ജോസഫൈന് ശകാരിക്കുന്നതിന്റെ ശബ്ദശകലമാണ് പുറത്തുവന്നത്. 89-കാരിയായ ലക്ഷ്മിക്കുട്ടിയമ്മ അയല്‍വാസിയുടെ ആക്രമണത്തെത്തുടര്‍ന്നാണ് കിടപ്പിലായത്.
ഇതേത്തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയെങ്കിലും പരാതിയിന്മേല് നടപടി സ്വീകരിക്കാതിരുന്നതിനാലാണ് ഇവര്‍ വനിതാ കമ്മീഷനെ സമീപിക്കുന്നത്. എന്നാല്‍ കിടപ്പുരോഗി നേരിട്ട് കമ്മീഷനുമുന്നില്‍ ഹാജരാകണമെന്ന് ജോസഫൈന് പറഞ്ഞതോടെയാണ് വിഷയം വിവാദമാകുന്നത്.






