
ഹോങ്കോങ്ങ്: കോവിഡ് വൈറസ് വ്യാപനത്തിനിടെ ഇതാദ്യമായി ഹോങ്കോങ്ങില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. കോലൂണ് ഉപദ്വീപിലെ ഒരു പ്രദേശത്താണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പതിനായിരത്തോളം പ്രദേശവാസികളോട് കോവിഡ് പരിശോധന നടത്തിയ ശേഷം മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് നിര്‍ദേശം.
അന്താരാഷ്ട്ര വാണിജ്യ കേന്ദ്രത്തിന് സമീപമുള്ള 70 കെട്ടിടങ്ങള്‍ നിയന്ത്രിത പ്രദേശത്തുണ്ടെന്നും അതിനാല്‍ 48 മണിക്കൂറിനുള്ളില്‍ തന്നെ കോവിഡ് പരിശോധന നടത്തി സുരക്ഷിതത്വം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും, അതിനാല്‍ ആളുകള്‍ക്ക് തിങ്കളാഴ്ചയോടെ ജോലിയിലേക്ക് തിരികെ മടങ്ങാന്‍ കഴിയുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
50 താത്ക്കാലിക പരിശോധനാ കേന്ദ്രങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്.






