
കണ്ണൂര്‍: പരാതിയുമായി എത്തിയ 87-കാരിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ വനിതാ കമ്മീഷന് അധ്യക്ഷ എംസി ജോസഫൈനെതിരെ അതി രൂക്ഷ വിമര്‍ശനവുമായി കഥാകൃത്ത് ടി പത്മനാഭന്. ജെസഫൈന്റെ പെരുമാറ്റം ദയവും സഹിഷ്ണുതയും ഇല്ലാത്തതായിപ്പേയെന്നും പത്മനാഭന്വിമര്ശിച്ചു. തിരഞ്ഞെടുപ്പിനുമുന്നോടിയായി പ്രചരണത്തിനെത്തിയ ജയരാജനും മറ്റു സി.പി.എം. പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് അദ്ദേഹം പൊട്ടിത്തെറിച്ചത്.
കാറും ഉയര്‍ന്ന ശമ്പളവും നല്കി ഇവരെ നിയമിച്ചത് എന്തിനാണ്. പദവിക്ക് നിരക്കാത്ത വാക്കുകളാണ് ജോസഫൈന് ഉപയോഗിച്ചത്. അവരുടെ ഭാഷ ക്രൂരമാണ്, ദയ മനസ്സിലും പെരുമാറ്റത്തിലും ഇല്ല. സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെല്ലാം ഇത്തരം കാര്യങ്ങളില്‍ മുങ്ങിപ്പോകുന്നതില്‍ ജാഗ്രത വേണമെന്നും വീട്ടിലെത്തിയ പി. ജയരാജനോട് പത്മനാഭന് പറഞ്ഞു. താന്‍ എതിരാളിയല്ല, ഈ പരാമര്‍ശം തനിക്കെതിരെയും നടപടി സ്വീകരിക്കാന്‍ കാരണമായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടി.പത്മനാഭവന്റെ വിമര്‍ശനം പാര്‍ട്ടി നേതൃത്തിന്റെയും ജോസഫൈന്റെയുംശ്രദ്ധയില്‍പ്പെടുത്താമെന്ന് പി.ജയരാജന് ഉറപ്പുനല്‍കി. അതേ സമയം വയോധികയോട് മോശമായി പെരുമാറിയെന്ന ജോസഫൈനെതിരായ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ പി ജയരാജന് തയ്യാറായില്ല.
അയല്‍വാസി ആക്രമിച്ചെന്ന പരാതിയുമായി വനിതാ കമ്മീഷനെ സമീപിച്ച 87-കാരിയോട് കമ്മീഷന് അദ്ധ്യക്ഷ മോശമായി പെരുമാറിയെന്ന ആരോപണമാണ് ജോസഫൈനെതിരെ നിലനില്‍ക്കുന്നത്. ആക്രമണത്തില്കിടപ്പിലായ വയോദികയോട് നേരിട്ട് വനിതാ കമ്മീഷനുമുന്നില്‍ ഹാജരാകാന്‍ ജോസഫൈന് ആവശ്യപ്പെടുന്ന ശബ്ദരേഖയും പുറത്തുവന്നിരുന്നു. എന്നാല്‍ താന്‍പറഞ്ഞ കാര്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നതാണെന്ന വിശദീകരണവുമായി ജോസഫൈനും രംഗത്തുവന്നിരുിന്നു.






