കട്ടപ്പന: നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ തുറന്നു. സെക്കൻഡിൽ 350 ക്യൂസെക്‌സ് വെള്ളമാണ് ടണൽ മാർഗം തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്നത്.
തേക്കടിയിൽ പ്രത്യേക പൂജകൾക്ക് ശേഷമാണ് തമിഴ്നാട് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ ഉയർത്തി വെള്ളം കൊണ്ടുപോകാൻ ആരംഭിച്ചത്. സാധാരണയായി മൺസൂൺ ആരംഭിക്കുന്ന ജൂൺ ഒന്നിന് തന്നെ കാർഷിക ആവശ്യങ്ങൾക്കായി ഷട്ടർ തുറക്കാറുണ്ട്. എന്നാൽ ഇത്തവണ മൺസൂൺ ദുർബലമായതിനെ തുടർന്ന് ഷട്ടർ തുറക്കുന്നത് വൈകുകയായിരുന്നു.
തേനി-കമ്പം താഴ്‌വരയിലെ 14,707 ഏക്കർ സ്ഥലത്തെ ഒന്നാംഘട്ട നെൽകൃഷിക്കായാണ് പ്രധാനമായും വെള്ളം കൊണ്ടുപോകുന്നത്. സെക്കൻഡിൽ കൊണ്ടുപോകുന്ന 350 ക്യൂസെക്‌സ് വെള്ളത്തിൽ 200 ക്യൂസെക്‌സ് കാർഷിക ആവശ്യങ്ങൾക്കും 150 ക്യൂസെക്‌സ് മധുര കോർപ്പറേഷന്റെ കുടിവെള്ള ആവശ്യങ്ങൾക്കുമായാണ് ഉപയോഗിക്കുക.
120 ദിവസത്തേക്കാണ് അണക്കെട്ടിൽനിന്ന് വെള്ളം തുറന്നുവിടുന്നത്.

Comments