
കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ഇടതുമുന്നണിയിലേക്ക് എന്ന വാർത്തയോട് പ്രതികരിച്ച് അനൂപ് ജേക്കബ്. ഇടതുനേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. ഇപ്പോള്‍ യുഡിഎഫിലാണ്. ഇവിടെ സീറ്റ് ചര്‍ച്ചകള്‍ നടക്കുകയാണെന്നും അനൂപ് വ്യക്തമാക്കി.
ഇക്കാര്യത്തിൽ യാക്കോബായ സഭയിടപ്പെട്ട് ചര്‍ച്ചകള്‍ നടന്നതായി സ്ഥിരീകരിച്ച് സ്കറിയ തോമസാണ് കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. ഇടതുമുന്നണിക്ക് കീഴില്‍ കേരള കോണ്‍ഗ്രസുകളുടെ ഐക്യമാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എന്നാൽ സ്കറിയ തോമസ് എന്തിന് ഇങ്ങനെ പറഞ്ഞുവെന്ന് അദ്ദേഹത്തോടു തന്നെ ചോദിക്കണം എന്നാണ് അനൂപ് ജേക്കബ് പറയുന്നത്.






