
കൊച്ചി: ഡോളര്‍കടത്ത് കേസില്‍ എം. ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റിവെച്ചു. എറണാകുളം സി.ജെ.എം. കോടതിയാണ് കേസ് പരിഗണിച്ചത്. സ്വര്‍ണ്ണക്കടത്ത്, കള്ളപ്പണം എന്നീ കേസുകളില്‍ നേരത്തെതന്നെ ജാമ്യം ലഭിച്ചിരുന്നെങ്കിലും ഡോളര്‍ കടത്തു കേസ് നിലനില്‍ക്കുന്നതിനാള്‍ പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു. ഡോളര്‍കടത്തു കേസില്‍ ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടിവെച്ച സാഹചര്യത്തില്‍ കസറ്റഡിയില്തന്നെ തുടരേണ്ടിവരും.
എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അന്വേഷിക്കുന്ന കള്ളപണക്കേസിലും കസ്റ്റംസിന്റെ സ്വര്‍ണക്കടത്ത് കേസിലും തനിക്ക് യാതൊരു പങ്കുമില്ലെന്നാണ് ശിവശങ്കര്‍ ആവര്‍ത്തിക്കുന്നത്. ഇത്രയും നാള് കേസന്വേഷിച്ചിട്ടും തനിക്കെതിരെ തെളിവുകളൊന്നും ഹാജരാക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും ശിവശങ്കര്‍ വാദിക്കുന്നു. നിലവില്‍ പ്രതികളുടെ മൊഴിയാണ് തനിക്കെതിരെയുള്ള തെളിവെന്നും ശിവശങ്കര്‍ പറയുന്നു. എന്നാല്‍ ഡോളര്‍ കടത്തിയ കേസില്‍ ശിവശങ്കറിനെതിരെ ശക്തമായ തെളിവുണ്ടെന്നാണ് കസ്റ്റംസ് വാദിക്കുന്നത്. മറ്റു രണ്ടു കേസുകളിലും ജാമ്യം ലഭിച്ചതോടെ ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട കേസില്‍ ശിവശങ്കറിനെ കുടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ ഏജന്‍സികള്‍.
എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ കേസിലായിരുന്നു ശിവശങ്കറിനെ ആദ്യം കസ്റ്റഡിയില്‍ എടുത്തത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതോടെ മറ്റുകേസുകളും ഉയര്‍ന്നുവന്നു. ഇ.ഡി. അറസ്റ്റുചെയ്ത് 89-ാം ദിവസം ശിവശങ്കറിന് ഹൈക്കോടതിയില്‍ നിന്നും ഉപാദികളോടെ ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായി 60 ദിവസം കഴിഞ്ഞിട്ടും കുറ്റത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു. കേസില്‍ തെളിവുകളുണ്ടെന്നു പറയുമ്പോഴും ആരേപണങ്ങള്‍ മാത്രമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്.






