
അതിഭയങ്കര ചെവി വേദനയുമായാണ് മൂന്ന് വയസുകാരന് ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുട്ടിയുടെ ചെവിയില്‍ നിന്ന് ഡോക്ടര്‍മാര്‍ ഒരു പല്ല് പുറത്തെടുക്കുകയായിരുന്നു. ലണ്ടനിലെ ഓഡ്ബൈയിലായിരുന്നു സംഭവം നടന്നത്. നീല്‍ റെയ്താത എന്ന ഇഎന്‍ടി വിദഗ്ധനാണ് മൂന്ന് വയസുകാരന്റെ ചെവിയില്‍ കുടുങ്ങിയ നിലയില്‍ പല്ല് കണ്ടെത്തിയത്.
ഇയര്‍ സക്ഷന്‍ ടെക്നിക്കിലൂടെയാണ് ഓഡിയോളജിസ്റ്റ് കുട്ടിയുടെ ചെവിയില്‍ നിന്ന് പല്ല് പുറത്തെടുത്തത്. എന്താണ് ചെവിയിലിട്ടതെന്ന് കുട്ടിയോട് ഓഡിയോളജിസ്റ്റ് ചോദിച്ചെങ്കിലും വ്യക്തമായ ഒരുത്തരം കുട്ടിക്ക് പറയാനായില്ല. സ്കൂളിലെ മറ്റ് കുട്ടികളുടെ നിര്ബന്ധപ്രകാരമാകും കുട്ടി പല്ല് ചെവിയിലിട്ടതെന്നാണ് അമ്മ പറയുന്നത്. ചെവിയില്‍ ഇനാമല്‍ പോലൊരു വസ്തു ശ്രദ്ധയില്‍ പെട്ടപ്പോള്‍ അതൊരിക്കലും പല്ലാവുമെന്ന് കരുതിയില്ലെന്നാണ് ഡോക്ടര്‍ പറയുന്നത്. മൃതകോശങ്ങളാവും ഇതെന്ന ധാരണയിലാണ് ചെവിയിലെ അഴുക്ക് ഡോക്ടര്‍ നീക്കം ചെയ്യാനൊരുങ്ങിയത്. പുറത്തെടുത്തപ്പോഴാണ് ഇത് പല്ലാണെന്ന് മനസിലായത്.






