ക്രമമായ രക്തപരിശോധനകള്‍ ഹൃദ്രോഗം നേരത്തെ കണ്ടെത്താനും, പ്രത്യേകിച്ച് 40 വയസ്സിനു ശേഷം, സമയബന്ധിതമായ ചികിത്സ ഉറപ്പാക്കാനും സഹായിക്കും. നമ്മുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കാനും ഭാവിയില്‍ വരാന്‍ സാധ്യതയുള്ള വിട്ടുമാറാത്ത രോഗങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കാനും സാധാരണ രക്തപരിശോധനകള്‍ സഹായിക്കാറുണ്ട്. രോഗസാധ്യതകള്‍ വളരെ നേരത്തെ തന്നെ തിരിച്ചറിയാന്‍ സഹായിക്കുന്ന പ്രത്യേക പരിശോധനകള്‍ പലപ്പോഴും ഇവയില്‍ ഉള്‍പ്പെടാറില്ല. പ്രായം കൂടുന്തോറും, പ്രത്യേകിച്ച് 40 വയസ്സ് കഴിയുമ്പോള്‍, ഇത്തരം വിപുലമായ പരിശോധനകള്‍ നിങ്ങളുടെ മെറ്റബോളിക്, ഹൃദയാരോഗ്യങ്ങളെക്കുറിച്ച് കൂടുതല്‍ ആഴത്തിലുള്ള വിവരങ്ങള്‍ നല്‍കുകയും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ സഹായിക്കുകയും ചെയ്യും.
1. ഫാസ്റ്റിംഗ് ഇന്‍സുലിന്‍ (Fasting insulin) - സാധാരണ രക്തപരിശോധനകളില്‍ പഞ്ചസാരയുടെ അളവ് വ്യത്യാസപ്പെടുന്നതിന് മുമ്പ് തന്നെ ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് (Insulin Resistance) വളരെ നേരത്തെ കണ്ടെത്താന്‍ ഈ പരിശോധന സഹായിക്കുന്നു.
2. എച്ച്.എസ്-സി.ആര്‍.പി (hs-CRP) - ശരീരത്തിലെ വീക്കവും (inflammation) തന്മൂലമുള്ള ഹൃദ്രോഗ സാധ്യതയും അളക്കാന്‍ ഈ പരിശോധന സഹായിക്കുന്നു.
3. എല്‍.ഡി.എല്‍-പി / എന്‍.എം.ആര്‍ ലിപ്പോ പ്രൊഫൈല്‍ (LDL-P / NMR Lipoprofile) - ശരീരത്തിന് ദോഷകരമായ പലതരം കൊളസ്‌ട്രോള്‍ കണികകള്‍ (particles) രക്തത്തിലുണ്ട്. സാധാരണ ലിപ്പിഡ് പ്രൊഫൈല്‍ ഫലം നോര്‍മല്‍ ആണെങ്കില്‍ പോലും, രക്തത്തിലെ ഹാനികരമായ കണികകളുടെ യഥാര്‍ത്ഥ എണ്ണം കൃത്യമായി അളക്കാന്‍ ഈ പരിശോധനയ്ക്ക് സാധിക്കും.
4. യൂറിന്‍ ആല്‍ബുമിന്‍-ടു-ക്രിയാറ്റിനിന്‍ റേഷ്യോ (Urine albumin-to-creatinine ratio) - രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന സമ്മര്‍ദ്ദവും തകരാറുകളും തുടക്കത്തില്‍ തന്നെ തിരിച്ചറിയാന്‍ ഈ പരിശോധനയ്ക്ക് കഴിയും. രക്തക്കുഴലുകളുടെയും വൃക്കകളുടെയും ആരോഗ്യം വിലയിരുത്തുന്നതില്‍ പലപ്പോഴും ആളുകള്‍ ശ്രദ്ധിക്കാതെ പോകുന്ന ഈ പരിശോധന ഹൃദ്രോഗ സാധ്യത മനസ്സിലാക്കാനും സഹായിക്കും.
5. എന്‍.ടി-പ്രോ ബി.എന്‍.പി (NT-proBNP) - ഹൃദയത്തിനേല്‍ക്കുന്ന സമ്മര്‍ദ്ദത്തിന്റെ പ്രധാന സൂചകമാണിത്. ഹൃദയസ്തംഭനത്തിന്റെ (Heart Failure) തുടക്ക ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ ഇത് സഹായിക്കും. പ്രത്യേകിച്ച് രോഗലക്ഷണങ്ങള്‍ ഉള്ളവരിലും രക്തസമ്മര്‍ദ്ദമോ ശ്വാസതടസ്സമോ ഉള്ളവരിലും ഹൃദയം എത്രത്തോളം സമ്മര്‍ദ്ദത്തിലാണെന്ന് മനസ്സിലാക്കാന്‍ ഇത് ഉപയോഗപ്രദമാണ്.

Comments