ആര്‍ത്തവവേദന എന്നത് സ്ത്രീകള്‍ സഹിക്കേണ്ട ഒന്നാണെന്ന ധാരണ പൊതുവേ സമൂഹത്തിലുണ്ട്. എന്നാല്‍ ഇത് തികച്ചും തെറ്റായ ഒരു ചിന്താഗതിയാണ്. ഇത്തരം ചിന്തകള്‍ കാരണം പല സ്ത്രീകളും മാസത്തിലൊരിക്കല്‍ അനുഭവപ്പെടുന്ന കഠിനമായ വേദനയെ വൈദ്യസഹായം തേടേണ്ട ഒന്നാണെന്ന് തിരിച്ചറിയാതെ സഹിക്കാറുണ്ട്. ആര്‍ത്തവസമയത്ത് നേരിയതോ മിതമായതോ ആയ അടിവയറുവേദന അനുഭവപ്പെടുന്നത് സാധാരണയാണ്. ഇത് ആര്‍ത്തവം തുടങ്ങുമ്പോള്‍ ആരംഭിക്കുകയും 2 മുതല്‍ 3 ദിവസം വരെ നീണ്ടുനില്‍ക്കുകയും ചെയ്യാം.
ആര്‍ത്തവസമയത്ത് ഗര്‍ഭപാത്രത്തിലേക്കുള്ള രക്തയോട്ടം കൂടുകയും അവിടെ രക്തക്കെട്ട് അനുഭവപ്പെടുകയും ചെയ്യുന്നു. ഗര്‍ഭപാത്രത്തിന്റെ ഉള്ളിലെ പാളി (Uterine lining) കൊഴിഞ്ഞുപോകുന്ന പ്രക്രിയയില്‍ ഗര്‍ഭപാത്രത്തിന് പെട്ടെന്ന് പേശിപിടുത്തം (spasms) ഉണ്ടാകുന്നു. ഇതിന്റെ ഫലമായി പ്രോസ്റ്റാ ഗ്ലാന്റിനുകള്‍ (Prostaglandins) എന്ന രാസവസ്തുക്കള്‍ പുറപ്പെടുവിക്കപ്പെടുന്നു. ഇവയാണ് വേദനയ്ക്ക് കാരണമാകുന്നത്. ഈ അവസ്ഥയെ 'ഡിസ്‌മേനോറിയ' (Dysmenorrhea) എന്ന് വിളിക്കുന്നു.
ഡോക്ടര്‍ ഡിസ്‌മേനോറിയയെ രണ്ടായി തരംതിരിയ്ക്കാം
* പ്രൈമറി ഡിസ്‌മേനോറിയ (Primary Dysmenorrhea): മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാതെ ഉണ്ടാകുന്ന സാധാരണ ആര്‍ത്തവവേദന.
* സെക്കന്‍ഡറി ഡിസ്‌മേനോറിയ (Secondary Dysmenorrhea): പ്രജനനേന്ദ്രിയങ്ങളെ ബാധിക്കുന്ന മറ്റ് രോഗങ്ങള്‍ കാരണം ഉണ്ടാകുന്നതോ കാലക്രമേണ കഠിനമാകുന്നതോ ആയ ആര്‍ത്തവവേദന.
എല്ലാ ആര്‍ത്തവവേദനയും പേടിക്കേണ്ടതില്ല. എന്നാല്‍ വേദന കഠിനമാണെങ്കില്‍ അത് അവഗണിക്കരുത്. വേദന വളരെ കഠിനമാവുകയും, ദൈനംദിന കാര്യങ്ങളെ ബാധിക്കുകയും, ജോലിയിലോ പഠനത്തിലോ പങ്കെടുക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാക്കുകയും ചെയ്യുന്നുവെങ്കില്‍, അത് മറ്റെന്തെങ്കിലും ആരോഗ്യപ്രശ്‌നത്തിന്റെ ലക്ഷണമാകാം. അത് തീര്‍ച്ചയായും അവഗണിക്കരുത്. ജീവിതശൈലിയിലെ മാറ്റങ്ങള്‍, സ്വയം പരിചരണം, ആവശ്യാനുസരണം വൈദ്യസഹായം തേടല്‍ എന്നിവയിലൂടെ ആര്‍ത്തവവേദന നിയന്ത്രിക്കാം.
ആര്‍ത്തവവേദന എങ്ങനെ പരിഹരിക്കാം ?
1. ധാരാളം വെള്ളം കുടിക്കുക : നിര്‍ജ്ജലീകരണം തടയുക എന്നത് പ്രധാനമാണ്. ദിവസവും കുറഞ്ഞത് രണ്ട് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കുക. ക്ഷീണമോ ഊര്‍ജ്ജക്കുറവോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ കരിക്കിന്‍ വെള്ളം, ORS തുടങ്ങിയവ കുടിക്കുന്നത് നല്ലതാണ്.
2. പോഷകാഹാരം : വീട്ടിലുണ്ടാക്കിയ, എളുപ്പത്തില്‍ ദഹിക്കുന്ന ലളിതമായ ഭക്ഷണങ്ങള്‍ കഴിക്കുക. ചീര, ഇലക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ജങ്ക് ഫുഡുകള്‍, സംസ്‌കരിച്ച ഭക്ഷണങ്ങള്‍, അമിത എരിവുള്ളവ എന്നിവ ഒഴിവാക്കുക.
3. ഹീറ്റ് തെറാപ്പി (Heat Therapy) : അടിവയറ്റിലോ പുറത്തോ ഒരു 'ഹീറ്റിംഗ് പാഡ്' (Heating pad) അല്ലെങ്കില്‍ ചൂടുവെള്ള ബാഗ് വെയ്ക്കുന്നത് ഗര്‍ഭപാത്രത്തിലെ പേശികള്‍ക്ക് അയവ് വരുത്താനും വേദന കുറയ്ക്കാനും സഹായിക്കും. ചൂടുവെള്ളത്തിലെ കുളിയും ആശ്വാസം നല്‍കും.
4. വ്യായാമവും വ്യായാമമുറകളും : ബുദ്ധിമുട്ടില്ലെങ്കില്‍ സാധാരണ വ്യായാമങ്ങള്‍ തുടരാം. ലളിതമായ സ്‌ട്രെച്ചിംഗ്, യോഗ, ലഘുവായ നടത്തം എന്നിവ രക്തയോട്ടം കൂട്ടാനും വേദന കുറയ്ക്കാനും സഹായിക്കും.
5. ജീവിതശൈലിയിലെ മാറ്റങ്ങള്‍ : മദ്യം, കഫീന്‍ (ചായ/കാപ്പി), പഞ്ചസാര, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കുക. പുകവലിക്കുന്ന ശീലമുണ്ടെങ്കില്‍ അത് ഉപേക്ഷിക്കുക.
6. വൈദ്യസഹായം : ആവശ്യമെങ്കില്‍, വേദന കുറയ്ക്കാന്‍ സഹായിക്കുന്ന ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ കഴിക്കാവുന്നതാണ്.
ആര്‍ത്തവസമയത്ത് കാണുന്ന മറ്റ് ലക്ഷണങ്ങള്‍?
വേദനയ്ക്ക് പുറമെ, ചില സ്ത്രീകള്‍ക്ക് മറ്റ് ശാരീരിക-മാനസിക അസ്വസ്ഥതകളും ഉണ്ടാകാറുണ്ട്. ഇവ പ്രീ-മെന്‍സ്ട്രുവല്‍ സിന്‍ഡ്രോമിന്റെ (PMS) ഭാഗമായി വരാം:
* സ്തനങ്ങളില്‍ ഭാരം/വേദന അനുഭവപ്പെടുക
* ദേഷ്യം/അസ്വസ്ഥത
* മൂഡ് വ്യതിയാനങ്ങള്‍ (Mood swings)
* വയര്‍ വീര്‍ത്തുകെട്ടല്‍ (Bloating)
* അടിവയറ്റില്‍ ഭാരം അനുഭവപ്പെടുക
ഈ ലക്ഷണങ്ങള്‍ കഠിനമാവുകയും ദൈനംദിന ജീവിതത്തെ ബാധിക്കുകയും ചെയ്യുന്നുവെങ്കില്‍ ഡോക്ടറെ കാണേണ്ടതാണ്.
കഠിനമായ ആര്‍ത്തവവേദന എന്‍ഡോമെട്രിയോസിസ് (Endometriosis) പോലുള്ള രോഗങ്ങളുടെ ലക്ഷണമാകാം. ഗര്‍ഭപാത്രത്തിന് ഉള്ളില്‍ വളരേണ്ട കോശങ്ങള്‍ ഗര്‍ഭപാത്രത്തിന് പുറത്ത് (അണ്ഡാശയങ്ങളിലോ മറ്റ് സമീപ അവയവങ്ങളിലോ) വളരുന്ന അവസ്ഥയ്ക്കാണ് എന്‍ഡോമെട്രിയോസിസ് എന്ന് പറയുന്നത്. ഇത് ആര്‍ത്തവസമയത്ത് കഠിനമായ വേദന ഉണ്ടാക്കാം. ഇതിന് കൃത്യമായ വൈദ്യപരിശോധനയും ചികിത്സയും ആവശ്യമാണ്. ഇതുകൂടാതെ, യൂട്ടറൈന്‍ ഫൈബ്രോയിഡുകള്‍ (Uterine fibroids), പെല്‍വിക് ഇന്‍ഫ്‌ലമേറ്ററി ഡിസീസ് (PID), അഡിനോമയോസിസ് (Adenomyosis) എന്നീ രോഗങ്ങളും ആര്‍ത്തവവേദനയ്ക്ക് കാരണമാകാം.

Comments