
ചണ്ഡീഗഡ്: കാര്‍ഷിക സമരത്തില്‍ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റയുടെ ട്വീറ്റുമായി ബന്ധപ്പെട്ട ടൂള്‍കിറ്റാണ് ഇപ്പോള്‍ ഡല്‍ഹിപോലീസിന്റെ പ്രധാന വിഷയം. ഇക്കാര്യത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കെ ഗ്രെറ്റയ്ക്ക് ടൂള്‍കിറ്റ് സഹായം നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന കാനഡയില്‍ ജനിച്ച സിഖ് വംശജനും വ്യവസായിയുമായ മോ ധലിവാള്‍ ഖലിസ്ഥാന്‍ വാദക്കാരനെന്ന ആരോപണത്തെ ന്യായീകരിക്കുന്ന വീഡിയോ പോലീസിന്റെ നിരീക്ഷണത്തില്‍.
വാന്‍കൂവറിലെ ഇന്ത്യന്‍ എംബസിയ്ക്ക് പുറത്ത് ജനുവരി 26 ന് നടന്ന പ്രതിഷേധത്തില്‍ ധലിവാള്‍ നടത്തുന്ന പ്രസംഗത്തിന്റെ വീഡിയോയാണ് വിവാദത്തിലായത്. ഇതില്‍ നാളെ കാര്‍ഷിക ബില്‍ പിന്‍വലിക്കപ്പെട്ടാലും അത് ഒരു വിജയമല്ല എന്നും കാര്‍ഷിക ബില്‍ പിന്‍വലിക്കണമെന്ന ആവശ്യത്തോടെ യുദ്ധം തുടങ്ങുക മാത്രമാണെന്നും ധലിവാള്‍ പറയുന്നു. കര്‍ഷക ബില്‍ പിന്‍വലിക്കുന്നതോടെ സമരം അവസാനിക്കുമെന്ന് ആരും നിങ്ങളോട് പറയില്ല. കാരണം ഈ സമരത്തിന്റെ ഊര്‍ജ്ജം നഷ്ടപ്പെടുത്താനാണ് അവരുടെ ശ്രമം. നിങ്ങള്‍ പഞ്ചാബില്‍ നിന്നും ഖലിസ്ഥാന്‍ പ്രക്ഷോഭത്തില്‍ നിന്നും മാറാനും അവര്‍ നിങ്ങളോട് പറയാന്‍ ശ്രമിക്കുകയാണെന്നും പറയുന്നു.
തുംഗ്ബര്ഗിന്റെ ടൂള്‍കിറ്റിന് പിന്നില്‍ എന്ന ആരോപണത്തില്‍ ഡല്‍ഹി പോലീസിന്റെ നിരീക്ഷണത്തിന് കീഴിലായ പോയറ്റിക് ജസ്റ്റീസ് ഫൗണ്ടേഷനുമായി ബന്ധമുള്ളയാാണ് ധാലിവാള്‍. എ്ന്നാല്‍ തന്റെ സുഹൃത്ത് അനിതാലാല് എന്നയാളാണ് സംഘടന സ്ഥാപിച്ചതെന്നാണ് ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ ധലിവാള്‍ പറയുന്നത്. ധലിവാള്‍ വാന്‍കൂവറില്‍ 2011 ല്‍ സ്ഥാപിച്ച ഡിജിറ്റല്‍ ബ്രാന്‍ഡിംഗ് ക്രീയേറ്റീവ് ഏജന്‍സി സ്ക്കൈറോക്കറ്റിന്റെ സഹ സ്ഥാപകനും നയരൂപീകരണ തലവനുമാണ്.
കനേഡിയന്‍ സിഖ് - പഞ്ചാബി സമൂഹത്തില്‍ ധലിവാള്‍ പ്രശസ്താന്. പക്ഷേ അത് ഖലിസ്ഥാന്‍ നിലപാടുകളുടെ പേരിലോ രാഷ്ട്രീത്തിന്റെ പേരിലോ അല്ല. വാന്‍കൂവറിലെ ഒരു മികച്ച വ്യവസായി എന്ന നിലയിലും ഇന്റര്‍നാഷണല്‍ ഭംഗ്ര സെലിബ്രേഷന് സൊസൈറ്റി സ്ഥാപകന്‍ എന്ന നിലയിലുമെല്ലാമാണ്. സിഖ് വിഷയത്തിലുള്ള ഇയാളുടെ അജ്ഞത 2015 ല്‍ വിവാദമാകുകയും ചെയ്തിട്ടുമുണ്ട്. നേരത്തേ ബഌസ്റ്റാര്‍ ഓപ്പറേഷന്റെ വാര്‍ഷികമായ ജൂണില്‍ ഭംഗ്ര ഉത്സവം പദ്ധതിയിട്ടതിന്റെ പേരില്‍ സിഖ് സമൂഹത്തില്‍ നിന്നും വലിയ വിമര്‍ശനങ്ങള്‍ കേട്ടിരുന്നു. എന്നാല്‍ ആ സംഭവത്തിന് ശേഷമാണ് ധലിവാള്‍ സിഖ് വിഷയത്തില്‍ ഇടപെടാന്‍ തുടങ്ങിയതെന്നും വിഷയം നന്നായി പഠിക്കാന്‍ ആരംഭിച്ചതെന്നും കാനഡയിലെ സിഖ് സമൂഹത്തിലെ ഒരു വിഭാഗം പറയുന്നുണ്ട്.
2020 സെപ്തംബര്‍ 17 ന് തന്റെ ഫേസ്ബുക്ക് പേജില്‍ താന്‍ ഖലിസ്ഥാന്‍ വാദിയാണെന്നു ധലിവാള്‍ കുറിച്ചിരുന്നു. എന്നാല്‍ നിങ്ങള്‍ക്ക് എന്നെ അറിയില്ല. കാരണം ഖലിസ്ഥാന്‍ ഒരു ആശയമാണ്. ജീവിതമാണ്. ശ്വാസോച്ഛ്വാസമാണ്. എന്നായിരുന്നു കുറിപ്പ്. അതിന് മുമ്പ് 2020 ജൂണ്‍ 3 ന്് ഭിന്ദ്രന്‍വാലയുടെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് 1984 ല്‍ തനിക്ക് ആറ് വയസ്സാണുണ്ടായിരുന്നതെന്നും കുറിച്ചു. ഒരാള്‍ അടിമയായി ജീവിച്ചു മരിക്കണോ എന്ന ഒരാള്‍ മനസ്സിലാക്കുകയും ചിന്തിക്കുകയും ചെയ്യാന്‍ തുടങ്ങുമ്പോള്‍ മാത്രമാണ് അടിമത്തത്തില്‍ നിന്നും മോചനം അയാള്‍ ആഗ്രഹിക്കാന്‍ തുടങ്ങുകയെന്നും. കാനഡയിലെ എന്‍ഡിപി അംഗം ജഗ്മീത് സിംഗ് ധലിവാളിന്റെ ഫോട്ടോഗ്രാഫും ഒരിക്കല്‍ മോ ധലിവാളിന്റെ പേജില്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ജഗ്മീത് സിംഗിന്റെ ജന്മദേശമായ പഞ്ചാബിലെ ബര്‍ണാല ജില്ലയിലെ തിക്രിവാള്‍ ഗ്രാമത്തില്‍ മോ ധലിവാളിനെ ആരും അറിയുക പോലുമില്ല. ജഗ്മീത് സിംഗുമായി പോലും പലര്‍ക്കും പരിചയമില്ലെന്നിരിക്കെ മോ ധലിവാലിനെ ആരറിയാനാണെന്നാണ് ചില നാട്ടുകാരും ചോദിക്കുന്നത്.






