
തൃശൂർ : വെറും അര മണിക്കൂറിൽ എത്തേണ്ട സ്ഥലത്ത് കേറ്ററിങ് വാൻ കറങ്ങിയത് 5 മണിക്കൂർ കഴിഞ്ഞ്. കുതിരാനിലെ ബ്ലോക്ക് മൂലമാണ് വിവാഹസദ്യ എത്തിക്കേണ്ട വാൻ നട്ടം തിരിഞ്ഞത്.
5 കിലോമീറ്റർ അകലെയുള്ള വിവാഹവീട്ടിലേക്കു സദ്യയുമായി എത്താൻ കേറ്ററിങ് വാൻ ദേശീയപാതയിലെ ഗതാഗതം സ്തംഭിച്ചപ്പോൾ പല വഴികളിലൂടെ കറങ്ങി വാൻ ലക്ഷ്യസ്ഥാനത്തെത്തിയത് 68 കിലോമീറ്റർ സഞ്ചരിച്ച ശേഷം.
വിവാഹം കഴിഞ്ഞു 3 മണിക്കൂർ കാത്തിരുന്നിട്ടും വാൻ എത്താതായപ്പോൾ വീട്ടുകാരും ബന്ധുക്കളും ആശങ്കയിലായെങ്കിലും ഒടുവിൽ സദ്യയുമായി കാറ്ററിംഗ് സംഘം എത്തി. വെള്ളി രാത്രി 7 നു കുതിരാനിൽ ചരക്കുലോറി മറിഞ്ഞതിനെ തുടർന്ന് 15 മണിക്കൂറോളമാണ് രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടായത്.






