അഹമ്മദാബാദ്: ജനപ്രീയനും സ്നേഹിക്കപ്പെടുന്നവനും ദീര്‍ഘദര്‍ശിയുമായ നേതാവാണ് മോദിയെന്ന് സുപ്രീംകോടതി ജഡ്ജി എം ആര് ഷാ. ഗുറാത്ത് ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങില്‍ വച്ചാണ് സുപ്രീംകോടതി ജഡ്ജി പ്രധാനമന്ത്രിയെ പുകഴ്ത്തി സുപ്രീംകോടതി ജഡ്ജി രംഗത്തെത്തിയത്. ചടങ്ങില്‍ പ്രധാനമന്ത്രി മോദിയും പങ്കെടുത്തിരുന്നു.
'ഗുജറാത്ത് ഹൈക്കോടതിയുടെ സ്മാരക സ്റ്റാമ്പ് പുറത്തിറക്കുന്ന സുപ്രധാന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷവും അഭിമാനവുമുണ്ട്. അതും ജനപ്രീതിയും ദീര്ഘദര്ഷിയും ഊര്‍ജ്ജസ്വലനുമായ ബഹുമാനപ്പെട്ട നരേന്ദ്രഭായ് മോദിക്കൊപ്പം പങ്കെടുക്കുന്നതില്‍ ഏറെ അഭിമാനമുണ്ട്' എംആര്‍ ഷാ ചടങ്ങില്‍ പറഞ്ഞു.
ഇതാദ്യമായല്ല മോദിയെ ഷാ പ്രശംസിക്കുന്നത്. നേരത്തെ 2019 ല്‍ പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്ന അവസരത്തില്‍ മോദി തനിക്ക് മാതൃകയെന്നും മോദി ഹീറോയുമാണെന്ന് ഷാ പറഞ്ഞിരുന്നു. അതേസമയം ഗുജറാത്ത് ഹാക്കോടതിയുടെ വജ്രജൂബിലി ചടങ്ങില്‍ ഷാ മാത്രമല്ല മോദിയെ പ്രശംസിച്ച് എത്തിയത്. ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രം നാഥും രംഗത്തെത്തി.
രാജ്യത്തോടുള്ള പ്രതിബദ്ധത കോണ്ട് മോദി ഏറെ ജനപ്രിയനാണ് എന്നാണ് ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രം നാഥ് പറഞ്ഞത്. എന്നാല്‍ എം ആര് ഷായുടെ മോദി സ്തുതിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. സുപ്രീംകോടതി ജഡ്ജിമാര്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് മുന്‍ ചീഫ് ജസ്റ്റിസ് ആര് എം ലോധ അഭിപ്രായപ്പെട്ടു. ഒരു സിറ്റിംഗ് സുപ്രീംകോടതി ജഡ്ജി പ്രധാനമന്ത്രിയെ പ്രശംസിക്കുന്നത് കണ്ട് ആശ്ചര്യപ്പെട്ടു പോയെന്നാണ് മുന്‍ സുപ്രീംകോടതി ജഡ്ജി ഗോപാല ഗൗഡ പറഞ്ഞത്.






